കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദങ്ങള്‍ക്ക് പിന്നാലെ ജയരാജന്‍മാരുടെ കൂടിക്കാഴ്ച; കണ്ടുമുട്ടിയത് ലീഗ് നേതാവിന്റെ വീട്ടില്‍

Google Oneindia Malayalam News

കണ്ണൂര്‍: സി പി ഐ എമ്മിനുള്ളിലെ പുത്തന്‍ സംഭവവവികാസങ്ങള്‍ക്കിടെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനും കൂടിക്കാഴ്ച നടത്തി. അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആയിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ചയാണ് കൂടിക്കാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇ പി ജയരാജന് എതിരെ പി ജയരാജന്‍ ആരോപണം ഉന്നയിച്ചു എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതും ശനിയാഴ്ചയായിരുന്നു.

അതേസമയം ഇരുവരുടേയും കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന മുസ്ലീം ലീഗ് നേതാവായ പൊട്ടന്‍കണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത് എന്നതാണ് ശ്രദ്ധേയം. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിനായിട്ടാണ് പി ജയരാജനും ഇ പി ജയരാജനും എത്തിയത്.

1

എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം സമ്പാദിച്ച വിവാദങ്ങള്‍ക്ക് ശേഷം ഇ പി ജയരാജന്‍ ഇതുവരെ ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. അതേസമയം പി ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തില്ല എന്നതും ശ്രദ്ധേയമായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായ ജീര്‍ണതകളെ കുറിച്ച് സി പി ഐ എം വേദികളില്‍ ചര്‍ച്ച നടക്കുന്നു എന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

2

സി പി ഐ എം സംസ്ഥാന സമിതിയില്‍ ആണ് ഇ പി ജയരാജനെതിരെ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത് എന്ന റിപ്പോര്‍ട്ടുകളാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ട് എന്നാണ് പി ജയരാജന്‍ ഉന്നയിക്കുന്നത്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ പി ജായരാജന് എതിരായ നടപടി സംബന്ധിച്ച കാര്യങ്ങള്‍ പി ബിയോ കേന്ദ്ര കമ്മിറ്റിയോ ആണ് തീരുമാനിക്കുക.

ഒന്നും ചെയ്യാതിരുന്നാലും പണം വന്നോളും.. പുത്തന്‍ വീട്ടില്‍ ആഡംബരജീവിതം; ഇതാണ് ആ ഭാഗ്യരാശിക്കാര്‍ഒന്നും ചെയ്യാതിരുന്നാലും പണം വന്നോളും.. പുത്തന്‍ വീട്ടില്‍ ആഡംബരജീവിതം; ഇതാണ് ആ ഭാഗ്യരാശിക്കാര്‍

3

അതേസമയം വിവാദങ്ങള്‍ തള്ളാതെ ആണ് പി ജയരാജന്റെ പ്രതികരണം എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. സി പി ഐ എമ്മിന്റെ താല്‍പര്യത്തില്‍ നിന്നും നാടിന്റെ താല്‍പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്ന് പി ജയരാജന്‍ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ആയിരുന്നു പി ജയരാജന്‍ പറഞ്ഞിരുന്നത്.

അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്അന്ന് ഞാന്‍ കോണ്‍ഗ്രസായി... ഇന്ദിരാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തു; ഓര്‍മ പങ്കുവെച്ച് ഇന്നസെന്റ്

4

അതേസമയം ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം പുറത്ത് വന്നതിനു പിന്നാലെ പി ജയരാജനെതിരെ സി പി ഐ എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിരവധി പരാതികള്‍ വരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പി ജയരാജന് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘമുണ്ട്, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിയിലേക്ക് നല്‍കിയില്ല എന്നൊക്കെയുള്ള പരാതികളാണ് പി ജയരാജന് എതിരെ ഉന്നയിക്കപ്പെട്ടത്.

English summary
Kannur: EP Jayarajan P Jayarajan meet at Muslim league leaders house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X