Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വികസനവിരോധികളെന്ന് ഇപി ജയരാജന്‍; 'സുധാകരന്‍ കണ്ണൂരിന് വേണ്ടി എന്താണ് ചെയ്തത്?'

കണ്ണൂര്‍: വികസന വിരോധികളാണ് യുഡിഎഫെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നശീകരണ ചിന്ത കൊണ്ട് കണ്ണൂരിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് നിലവിലെ എംപി കെ സുധാകരന്‍ ചെയ്യുന്നത്. കണ്ണൂരിന്റെ വികസനത്തിന് എന്തെങ്കിലും ഇടപെടല്‍ പാര്‍ലമെന്റില്‍ സുധാകരന്‍ ചെയ്തോയെന്ന് ഇപി ജയരാജന്‍ ചോദിച്ചു.

കണ്ണൂര്‍ വികസിച്ച് വരണമെങ്കില്‍ നവകേരള വികസനത്തിന് പിന്തുന്ന നല്‍കുന്ന സ്ഥാനാര്‍ത്ഥി ജയിച്ച് വരണം. കേരള വികസനത്തെ അട്ടിമറിക്കുന്നവര്‍ വന്നാല്‍ അത് നടക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കേരളം സാമ്പത്തികമായി വികസിച്ച നാടല്ല. അത് വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി, ബിജെപി ഇതരസംസ്ഥാന ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.

2024 LOKSABHA ELECTION

കഴിഞ്ഞ അഞ്ചുവര്‍ഷവും 18 യുഡിഎഫ് എംപിമാര്‍ കേരളത്തിന് വേണ്ടി സംസാരിച്ചില്ല. ഒരു പദ്ധതിക്ക് വേണ്ടിയും നിലപാട് എടുത്തില്ല. ദേശീയപാത വികസനത്തെ പൊളിക്കാന്‍ സമരം നടത്തിയവരാണ് യുഡിഎഫ്. കണ്ണൂര്‍ വിമാനത്താവളം എല്‍ഡിഎഫ് വന്നില്ലായിരുന്നെങ്കില്‍ യഥാര്‍ത്ഥ്യമാവില്ലായിരുന്നു. ഏത് വികസന കാര്യമെടുത്താലും യുഡിഎഫിന്റെ സമീപനം ഇതാണ്.

ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് വികസനം ഉണ്ടായത്. എന്നാല്‍ യുഡിഎഫ് അധികാരത്താല്‍ വന്നാല്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായത് പിണറായി സര്‍ക്കാര്‍ കാലത്താണ്. ഗെയില്‍ പദ്ധതി മൂന്നുവര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനാവുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ന്യായമായി കിട്ടേണ്ട കേന്ദ്ര വിഹിതം തടയുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് തയ്യാറായോ?

കേരളത്തിന്റെ കുതിപ്പിനെ തടയുന്ന ബിജെപി നിലാപാടിനൊപ്പല്ലേ യുഡിഎഫ് നിന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തെന്ന് പറയുന്ന വികസന കാര്യത്തെ കുറിച്ച് സുധാകരന്‍ പ്രോഗ്രസ് കാര്‍ഡ് ജനസമക്ഷം പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ പികെ ശ്രീമതി ചോദിച്ചു. സിപി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷ്, വി ശിവദാസന്‍ എംപി, പി പ്രശാന്ത്, കെപി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+