കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഗ്നിനാളങ്ങൾ കവർന്നത് രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനൊടുവിൽ : കണ്ണൂരിനെ നടുക്കി ദുരന്തം

Google Oneindia Malayalam News
kannur

കണ്ണൂര്‍: പ്രണയ വിവാഹിതരായ ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായുള്ള പ്രതീക്ഷയിൽ കാത്തു നിൽ ക്കവെ കണ്ണൂർ നഗരത്തിൽ ഓടുന്ന കാർ കത്തിനശിച്ചത് ജില്ലയെ നടുക്കി.
കുറ്റിയാട്ടൂര്‍ സ്വദേശി പ്രജിത്തും ഭാര്യ റീഷയും കത്തിയമര്‍ന്നത് ഉറ്റവര്‍ നോക്കി നില്‍ക്കവയെയാണ്. അപകടം നടന്ന ജില്ലാ ആശുപത്രി പരിസരത്ത് കുതിച്ചെത്തിയ ഫയർഫോഴ്സും നാട്ടുകാരുംഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ നിസ്സഹായരായി നോക്കി നിൽകേണ്ടി വന്നു.

മുന്‍വശത്തെ ഡോറുകള്‍ ലോക്കായതിനാല്‍ തീനാളങ്ങള്‍ക്കിടയില്‍ നിന്ന് ഇരുവരെയും രക്ഷിക്കാനായില്ല. റീഷയുടെ മാതാപിതാക്കളും മകളും നിസ്സഹായരായി നോക്കിനില്‍ക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. കാറിനകത്തു നിന്ന് ഇരുവരുടെയും നിലവിളി ഉയര്‍ന്നെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഓടിക്കൂടിയവര്‍ കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയാണ്. റീഷ നിലവിളിച്ച് ഗ്ലാസ്സിനിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് ജില്ലാ ആശുപത്രി പരിസരം സാക്ഷിയായത്. കാറില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തിറങ്ങിയ നാലുപേരും കണ്ടത് തങ്ങളുടെ ജീവനായ രണ്ടുപേര്‍ ജീവനോടെ കത്തുന്നതാണ്.

വീട്ടിലേക്ക് പുതിയ ഒരംഗം കൂടി വരുന്നുവെന്ന് കാത്തിരുന്ന കുടുംബത്തിലേക്കാണ് വന്‍ ദുരന്തം തീയായി വീണത്. കാര്‍ കത്തിയതിലൂടെ പൊലിഞ്ഞത് ശരിക്കും മൂന്ന് ജീവനുകളാണ്. മരണപ്പെട്ട റീഷ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. തികഞ്ഞ പ്രതീക്ഷയിലും സന്തോഷത്തിലും റീഷയുടെ പ്രസവാവശ്യത്തിന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആശുപത്രിക്ക് തൊട്ടടുത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് കാറിന്റെ അടുത്തെത്താന്‍ പോലും സാധിച്ചില്ല. കൂട്ടക്കരച്ചിലിനിടയില്‍ ഫോയര്‍ഫോഴ്‌സിനെ വിളിക്കുവെന്ന ആള്‍കൂട്ടത്തിന്റെ അലറല്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഒരു വിളിപ്പാടകലെ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

കണ്ണൂരില്‍ ഒരു മാസത്തിനിടെ കത്തിയത് മൂന്ന് വാഹനങ്ങള്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒരു മാസത്തിനിടയില്‍ വാഹനം കത്തി നശിച്ചത് മൂന്ന് തവണ. ആദ്യം നടന്ന രണ്ട് തീപിടത്തിലും യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെപ്പോൾ വ്യാഴാഴ്ച്ച രണ്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. ജനുവരിയിലാണ് വാരത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ച അപകടത്തില്‍ യുവാവ് തല നാരിഴക്ക് രക്ഷപ്പെട്ടത്. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. മേലേ ചൊവ്വയില്‍ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോള്‍ പമ്പിനടുത്ത് വെച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ദുരന്തം ഒഴിവായത്. റോയല്‍ എന്‍ഫില്‍ഡാണ് അഗ്‌നിക്ക് ഇരയായത്. എഞ്ചിന്‍ന്റെ ഭാഗത്ത് നിന്ന് സ്പാര്‍ക്കായി പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വാരം പെട്രോള്‍ പമ്പിനടത്ത് റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. നാട്ടുകാരും വാരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരും ഓടിയെത്തി പെട്ടന്ന് തന്നെ തീ അണക്കുകയായിരുന്നു.

ജനുവരിയില്‍ തന്നെയാണ് ചക്കരക്കല്‍ മതുക്കോത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചത്. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പട്ടാപ്പകല്‍ തന്നെയായിരുന്നു ഈ രണ്ട് സംഭവം. മൂന്നാമത്തെ അപകടത്തിലാണ് രണ്ട് ജീവനുകള്‍ നഷ്ടമായത് നഷ്ടമായത്. റീഷെയുടെയും പ്രജിത്തിന്റെയും ജീവനെടുത്ത അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. മറ്റു നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

English summary
Kannur Fire Accident: fire broke out After waiting for the second Child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X