സഹകരണ സൊസൈറ്റി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം
പരിയാരം: കുഞ്ഞിമംഗലത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുഞ്ഞിമംഗലം അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായിരുന്ന കുന്നരുവിലെ കടവത്ത് വളപ്പില്‍ സീനയുടെ (43) മരണത്തിന് കാരണക്കാരനായ സൊസൈറ്റിി ഡയറക്ടര്‍ ബോര്‍ഡംഗം കുഞ്ഞിമംഗലത്തെ ടി.വി രമേശനെ(58)യാണ് പരിയാരം പൊലിസ് കേസില്‍ പ്രതിചേര്‍ത്തത്.
രമേശന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് സീന തൂങ്ങിമരിച്ചതെന്നു അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി എസ്‌ഐ പിസി സഞ്ജയ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ജൂലൈ 31-ന് രാവിലെ പതിനൊന്നരയോടെയായിരുന്ന കൊവ്വപ്രത്തെ സൊസൈറ്റി കെട്ടിടത്തിന്റെ താഴെ നിലയില്‍ സീന തൂങ്ങിമരിച്ചത്.

തൂങ്ങിയ നിലയില്‍ കണ്ട സീനയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താഴത്തെ നിലയില്‍ ചായയുണ്ടാക്കാന്‍ പോയ നേരത്താണ് ഇവര്‍ തൂങ്ങിമരിച്ചത്. സ്ഥാപനത്തില്‍ നിന്ന് പൊലിസ് സീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ബംഗ്ളൂരില്‍ ജോലി ചെയ്യുന്ന രമേശന്‍ സീനയെ കൃത്യവിലോപം ചൂണ്ടിക്കാട്ടി സ്ഥാപനത്തില്‍ നിന്നും സീനയെ മര്‍ദ്ദിച്ചിരുന്നതായി പൊലിസിന് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കയിട്ടുണ്ട്.
തന്റെ മരണത്തിന് ഉത്തരവാദി രമേശനാണെന്ന് ആത്മഹത്യാകുറിപ്പില്‍ സീന എഴുതിവെച്ചിട്ടുണ്ട്. ഇതുകൂടാതെ സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മൊഴിയില്‍ നിന്നാണ് ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നിസാരകാരണങ്ങള്‍ പറഞ്ഞത് രമേശന്‍ തന്നെ സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ വെച്ചു അവഹേളിക്കുന്നതായി സീന സുഹൃത്തുക്കളില്‍ ചിലരോട് പരാതി പറഞ്ഞിരുന്നു. സിഎംപി നേതാവായിരുന്ന രമേശന്‍ നേരത്തെ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.












Click it and Unblock the Notifications