കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്‍സൂര്‍ വധം: പ്രതി സുഹൈല്‍ കീഴടങ്ങി, കോടതിയിലെത്തും മുമ്പ് കുറ്റം നിഷേധിച്ച് പോസ്റ്റ്

Google Oneindia Malayalam News

കണ്ണൂര്‍: പാനൂര്‍ മുക്കില്‍ പീടകിയല്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ പ്രതി സുഹൈല്‍ കോടതിയില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ മേഖലാ ട്രഷററായ ഇയാളാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് മന്‍സൂറിന്റെ കുടുംബം സംശയിക്കുന്നു. തലശേരി കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് സുഹൈല്‍ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. താന്‍ നിരപരാധിയാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും സുഹൈല്‍ പറയുന്നു.

m

താനും മന്‍സൂറും സുഹൃത്തുക്കളാണെന്നും എസ്എസ്എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാറുണ്ടെന്നും സുഹൈല്‍ പറയുന്നു. മന്‍സൂറിനെ കൊല്ലുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് ആവില്ലെന്നും സുഹൈല്‍ പറയുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സുഹൈല്‍.

മന്‍സൂര്‍ കൊല്ലപ്പെട്ടത് വോട്ടെടുപ്പ് ദിനത്തില്‍ രാത്രിയാണ്. അന്ന് സുഹൈല്‍ ഒരു വാട്‌സ്ആപ്പ് സ്റ്റാറ്റസ് വെച്ചിരുന്നു. മുസ്ലിം ലീഗുകാര്‍ ഒരിക്കലും മറക്കാത്ത തരത്തിലുള്ള ഒരു തിരിച്ചടി അവര്‍ക്ക് കിട്ടുമെന്നായിരുന്നു സ്റ്റാറ്റസ്. പോളിങ് ബൂത്തിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സുഹൈലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവരാണ് മന്‍സൂറിനെ കൊലപ്പെടുത്തിയത് എന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

എന്നാല്‍ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് സുഹൈല്‍ ഡിജിപിക്ക് ഒരു കത്തയച്ചിട്ടുണ്ട്. കേസില്‍ ബന്ധമില്ല എന്നാണ് കത്തില്‍ പറയുന്നത്. മുസ്ലിം ലീഗുകാര്‍ തന്നെ കുടുക്കിയതാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കീഴടങ്ങിയ സുഹൈലിനെ കോടതി റിമാന്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
രതീഷിനെ കൊലപ്പെടുത്തിയത് കെട്ടിത്തുക്കി | Oneindia Malayalam

English summary
Kannur Mansoor Murder case: DYFI Leader Suhail surrendered in Thalassery Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X