• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസ് മുന്നറിയിപ്പ് കാറ്റിൽ പറത്തി: ജനം കൂട്ടത്തോടെ റോഡിലിറങ്ങി കണ്ണൂരിൽ ഇടറോഡുകൾ അടച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പോലീസിന്റെ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ലംഘിച്ച് ജനം കൂട്ടത്തോടെ റോഡിലിറങ്ങിയപ്പോൾ. കണ്ണൂരിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്. ചൊവ്വാഴ്ച്ച രാവിലെ ഏഴു മണി മുതലാണ് ജനം കൂട്ടത്തോടെ നഗരത്തിലെത്തിയത്. ഇതോടെ ലോക്ഡൗണിന്റെ ചരിത്രത്തിലില്ലാത്ത വിധം ഗതാഗതക്കുരുക്കും. അനുഭവപ്പെട്ടു. ജില്ലയില്‍ ചൊവ്വാഴ്ച്ച മുതൽ കടുത്ത നിയന്ത്രണങ്ങളാണ് ഐ ജി അശോക് യാദവ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിലക്ക് ലംഘിച്ച് റോഡുകളില്‍ വ്യാപകമായി വാഹനങ്ങൾ ഇറങ്ങിയതോടെ പോലീസ് കർശന നടപടിയിലേക്ക് നീങ്ങി.

 കൊവിഡ്: ആദ്യം രോഗം ഭേദമാകുന്നത് ലക്ഷണങ്ങളില്ലാത്തവർക്കോ, ഇന്ത്യൻ മോഡൽ പറയുന്നതിങ്ങനെ.. കൊവിഡ്: ആദ്യം രോഗം ഭേദമാകുന്നത് ലക്ഷണങ്ങളില്ലാത്തവർക്കോ, ഇന്ത്യൻ മോഡൽ പറയുന്നതിങ്ങനെ..

കക്കാട് നിന്ന് കണ്ണൂരിലേക്കുള്ള പ്രധാന റോഡ് ഉള്‍പ്പെടെ നിരവധി ഇട റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ട നിലയിലാണുള്ളത്. താണ മുതല്‍ കണ്ണോത്തുംചാല്‍ വരെ പ്രത്യക്ഷപ്പെട്ട വാഹനങ്ങളുടെ നീണ്ടനിരയാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. ഇതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ക്വാറന്റൈന്‍ ചെയ്യുമെന്നും അനാവശ്യമായി റോഡില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതോടെയാണ് പലരും പിൻവലിഞ്ഞത്.

ഐജി അശോക് യാദവിനാണ് കണ്ണൂര്‍ ജില്ലയുടെ മേല്‍നോട്ടം. തളിപ്പറമ്പ് നവനീത് ശര്‍മ്മ ഐപിഎസും, തലശ്ശേരിയില്‍ അരവിന്ദ് സുകുമാര്‍ ഐപിഎസിനുമാണ് ചുമതല. ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഐജി അറിയിച്ചു. മാത്രമല്ല, ആശുപത്രി യാത്ര ഏമര്‍ജന്‍സി ഘട്ടത്തില്‍ മാത്രമേ പാടുള്ളു. അതും പരമാവധി തൊട്ടടുത്ത ആശുപത്രികളിലേക്ക് അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാത്രം. ബാങ്കിംഗ് സേവനം പരമാവധി ഓണ്‍ലൈനില്‍ ആക്കണം. നിരീക്ഷത്തില്‍ കഴിയുന്നവരെ ശ്രദ്ധിക്കാന്‍ പ്രാദേശിക ഭരണകൂടവും പോലീസും ചേര്‍ന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ പാലിക്കാൻ അതി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ച പൊലിസിന്റെ വാക്കുകളെ അവഗണിച്ചു കൊണ്ട് കണ്ണൂരിൽ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവം പോലീസിന് തലവേദനയുണ്ടാക്കിയിട്ടുണ്ട് കോവിഡ് വ്യാപനം മൂലം റെഡ്സോണില്‍ ഉൾപ്പെട്ട കണ്ണൂരില്‍ കടുത്ത നിയമന്ത്രണങ്ങള്‍ക്കിടയിലാണ് വ്യാപകമായി വാഹനങ്ങൾ നിരത്തിലിറങ്ങിയത്.

ചൊവ്വാഴ്ച്ച രാവിലെ കണ്ണൂർ നഗരത്തിനടുത്തെ കണ്ണോത്തുംചാൽ മുതൽ കാൽടെക്സ് വരെയാണ് ജന തിരക്കുണ്ടായത്. രാവിലെ ഏഴു മണി മുതൽ വാഹനങ്ങളും റോഡിലുണ്ട്. അഞ്ച് കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് നിയന്ത്രിച്ചത്. ഇതേപോലെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്‍റെന്‍ ചെയ്യുമെന്നും വാഹനങ്ങള്‍പിടിച്ചെടുക്കുമെന്നും ഐ ജി അശോക് യാദവ് അറിയിച്ചു. മൂന്ന് എസ്പിമാര്‍ക്ക് ജില്ലയുടെ വിവിധ മേഖലകളുടെ ചുമതല വിഭജിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് 19 കേസുകള്‍വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പൊലീസും ജില്ലാഭരണകൂടവും തീരുമാനിച്ചത്.

ഇതനുസരിച്ച് രാവിലെ മുതല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലയിലെ പ്രധാന റോഡുകളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഒപ്പം ഗ്രാമീണ മേഖലകളിലും ഇടവഴികളും ബാരിക്കേഡ് കെട്ടി അടച്ചു. എന്നാല്‍ ഏഴു മണിയോടെ വലിയതോതില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയായിരുന്നു. ഇതോടെ കണ്ണൂര്‍നഗരത്തില്‍ കിലോമീറ്ററുകളോളും നീണ്ട ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പോലീസ് ഗതാഗതം പുനസ്ഥാപിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍പിടിച്ചെടുക്കുമെന്നും ഐ.ജി അശോക് യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഏഴു ജില്ലകളിൽ ലോക് ഡൗണിൽ സർക്കാർ ഇളവു വരുത്തിയിരുന്നു. ഇതിൽ കണ്ണൂരും ഉൾപ്പെടുമെന്ന് തെറ്റിദ്ധരിച്ചാണ് പലരും വാഹനവുമായി റോഡിലിറങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kannur police moves to strict action against lockdown violators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X