കണ്ണൂരിൽ അതിതീവ്രമഴ; വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു, മരം കടപുഴകി വീണ് വ്യാപകനാശം
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു ദിവസമായി തുടരുന്ന പേമാരിയിൽ കനത്ത നാശം. ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. നാലുവയലിലെ താഴത്ത് ഹൗസില്‍ ബഷീറാ(50)ണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണാണ് മരണം സംഭവിച്ചത്. വീടിനു മുന്‍പിലെ വെളളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ കണ്ണൂര്‍ പ്‌ളാസയ്ക്കു സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു മുകളില്‍ മരം കടപുഴകി വീണു യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ രണ്ടുകാറുകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും മുകളിലാണ് തണല്‍ മരം കടപുഴകി വീണത്. ഇരിക്കൂര്‍ സ്വദേശിനി വത്‌സല, ജിത്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. തകര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ കണ്ണൂരിലെ മിക്കസ്ഥലങ്ങളിലും വെളളം കയറിയിട്ടുണ്ട്. കക്കാട് റോഡില്‍പുഴകയറി വാഹനഗതാഗതം തടസപ്പെട്ടു.

പഴയബസ് സ്റ്റാന്‍ഡിലെ റെയില്‍വെ അണ്ടര്‍ബ്രിഡ്ജില്‍ അരയോളമാണ് വെളളം കയറിയത്. ഇതിനാല്‍ ഇതിലൂടെ ചെറുവാഹനങ്ങള്‍ ഓടിയില്ല. കണ്ണൂര്‍ സിറ്റി, കോട്ടമ്മാര്‍ മസ്ജിദ് റോഡ്, താവക്കര അണ്ടര്‍ ബ്രിഡ്ജ്, പഴയബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലും വെളളം കയറിയിട്ടുണ്ട്.കടലോര പ്രദേശങ്ങളായ സിറ്റി, ആയിക്കര, തയ്യില്‍, മരക്കാര്‍ക്കണ്ടി എന്നിവടങ്ങളും വെളളപ്പൊക്ക ഭീഷണിയിലാണ്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപ് തുറക്കാനുളള തീരുമാനത്തിലാണ് ജില്ലാഭരണകൂടം. കാലവസ്ഥാദുരന്തത്തെ നേരിടാന്‍ ദുരന്തനിവാരണ അതോറിറ്റി സജ്ജമായിട്ടുണ്ട്. കലക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ സെല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വന്‍കൃഷിനാശവുമുണ്ടായിട്ടുണ്ട്. പഴയങ്ങാടി ഏഴോം മേഖലയില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി വെളളം കയറി നശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളില്‍ വാഴ, തെങ്ങ് തുടങ്ങിയ വിളകള്‍ ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്.












Click it and Unblock the Notifications