Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിലെ കടുവയെ പിടിക്കാനായില്ല, ഭീതിയില്‍ ജനങ്ങള്‍

ഇരിട്ടി: ഉളിക്കല്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആറളം ഫാമിലേക്ക് കയറിയ കടുവയെ കണ്ടെത്താന്‍ കഴിയാത്തത് വനംവകുപ്പിന് തീരാ തലവേദനായാകുന്നു. കഴിഞ്ഞ മൂന്നുദിവസമായി ആറളം ഫാമില്‍ തമ്പടിച്ച കടുവ കാരണം ഫാം പുനരധിവാസ കോളനിക്കാരും തൊഴിലാളികളും ഭീതയിലാണ്. കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങുന്ന കാട്ടാന ഭീഷണി നേരിടുന്ന ഫാമില്‍ കടുവാ ഭീഷണി കൂടിയായതോടെ മൂന്നിലൊരു വിഭാഗം ഫാം തൊഴിലാളികള്‍ മാത്രമേ ജോലിക്കായി വരുന്നുള്ളൂ.

ഇതിനിടെ ഇരിട്ടി അയ്യന്‍കുന്നില്‍ കാട്ടാനയിറങ്ങി ഓട്ടോറിക്ഷ നശിപ്പിച്ചതോടെ ചെകുത്താനും കടലിനുമിടെയില്‍ എന്ന അവസ്ഥയിലാണ് മലയോര ജനത. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആറളം ഫാമിലെ അഞ്ചാംബ്ളോക്കിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇങ്ങോട്ടു തൊഴിലാളികളോ മറ്റുള്ളവരോ കയറരുതെന്ന് വനംവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.

sA

നാല്‍പതു തൊഴിലാളികളാണ് ഈ ബ്ളോക്കില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ജോലിക്കു വരുന്നുള്ളൂ.റബര്‍ ഒഴികെയുള്ള ദൈനദിന പരിചരണവും വിളവെടുപ്പും നടക്കുന്ന ബ്ളോക്കാണിത്. എന്നാല്‍ ആള്‍നാശമൊഴിവാക്കാനാണ് അഞ്ചാം ബ്ളോക്കില്‍ ജാഗ്രതപാലിക്കാന്‍ ആവശ്യപ്പെട്ടതെന്നു കണ്ണൂര്‍ ഡി. എഫ്. ഒ പി. കാര്‍ത്തിക്ക് പറഞ്ഞു.

നിത്യേനെയുള്ള ജോലികള്‍ മുടങ്ങാതിരിക്കാന്‍ ഫാമിലെ തൊഴിലാളികള്‍ക്ക് വനം, ദ്രുതകര്‍മ്മ സേന സംരക്ഷണം നല്‍കുമെന്നും ഡി. എഫ്.ഒ അറിയിച്ചു. ഇതു സംബന്ധിച്ചു ഫാം എം.ഡി ഡി. ആര്‍ രേഖശ്രീയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് വനംവകുപ്പ് അധികൃതര്‍ തീരുമാനമെടുത്തത്.

മൂന്നു ദിവസം മുന്‍പ് ജനവാസ മേഖലവഴി കൊക്കോട് പുഴകടന്ന് ഫാമിന്റെ രണ്ടാംബ്ളോക്കിലാണ് കടുവയെത്തിയത്. എന്നാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കൊണ്ടു കടുവ സ്വമേധയാ കര്‍ണാട വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ഇതിനു തിരിച്ചടിയേകി കൊണ്ടു കടുവ ഒന്നാം ബ്ളോക്കിലെത്തുകയായിരുന്നു.

ഒന്നാം ബ്ളോക്കില്‍ കടുവയുണ്ടെന്നു വ്യക്തമായത് അനൂപ് ഗോപാലനെന്ന ഫാമിലെ ചെത്തുതൊഴിലാളി തെങ്ങിന്‍മുകളില്‍ നിന്നെടുത്ത വീഡിയോ ദൃശ്യത്തിലൂടെയാണ്. എന്നാല്‍ പന്നീട് അഞ്ചാം ബ്ളോക്കില്‍ കടുവയെത്തിയെന്നു പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ കണ്ടിട്ടില്ല. ഇതോടെയാണ് ആറളം ഫാമിലെ പ്രധാനവഴികളും കേന്ദ്രങ്ങളും വനംവകുപ്പ് ബ്ളേക്ക് ചെയ്തത്.

കുറ്റിക്കാടുകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള ആറളം ഫാം പദ്ധതി പ്രദേശത്ത് കടുവയെ കൂടാതെ കാട്ടാനയുമുണ്ട്. ഇതുകാരണം നേരിട്ടുള്ള തെരച്ചില്‍ നടക്കില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വലിയ പണച്ചിലവുള്ളാതണെങ്കില്‍ കടുവയെ തെരയുന്നതിനാല്‍ അത്യാധൂനിക ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോണ്‍ ക്യാമറയാണ് ആറളം മേഖലയില്‍ തമ്പടിച്ച കടുവയെ കണ്ടെത്തുന്നതിനായി കൊണ്ടുവരുന്നത്.

മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറാ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്. അഞ്ചുകിലോ മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ രാത്രിയിലും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചു തെരച്ചില്‍ നടത്തും. തെര്‍മല്‍ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌കൈ കോപ്റ്റര്‍ എ സിക്സ്, കോഡാ കോപ്്റ്റ എന്നീ രണ്ടു ഡ്രോണുകളും 40 എക്സസസ് ക്യാമറയും തെര്‍മല്‍ ക്യാമറയുമാണ് ഡ്രോണില്‍ ഉപയോഗിക്കുന്നത്.

മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന സംവിധാനം തെര്‍മല്‍ ക്യാമറയിലുണ്ട്. കല്യാണ്‍ സോമന്‍ ഡയറക്ടറായിട്ടുള്ള ടീമില്‍ മൂന്നംഗ സംഘമാണുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക അനുമതി ലഭിച്ചാലുടന്‍ ഡ്രോണ്‍ സംഘം ആറളത്തെത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.

കാട്ടാനനശിപ്പിച്ച കൃഷിയിടങ്ങള്‍ ഇപ്പോള്‍ ആറളം ഫാമില്‍ ഈറ്റയും കുറ്റിക്കാടുകളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇവ വെട്ടിമാറ്റി കടുവയെ തെരയുന്നതിനു പകരം കൂടുതല്‍ എളുപ്പം ഡ്രോണ്‍വഴി സ്പോട്ടുകണ്ടെത്തുകയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ കണ്ണൂരിലെ മലയോര കര്‍ഷകര്‍ ആശങ്കയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+