കണ്ണൂരില്‍ വിമാനടിക്കറ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയില്‍ വന്‍തട്ടിപ്പുനടത്തിയ യുവാവിനെ പൊലിസ് ശാസ്ത്രീയ അന്വേഷണത്തില്‍ പിടികൂടി.ട്രാവല്‍ ഏജന്‍സികളെ കബളിപ്പിച്ചു മുപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിലെപ്രതിയെയാണ് കണ്ണൂര്‍ടൗണ്‍ സി. ഐ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തു. തമിഴ്‌നാട് ഡിണ്ടിക്കലില്‍ താമസിക്കുന്ന മലയാളിയും ബി.ടെക് ബിരുദധാരിയുമായ കാര്‍ത്തിക്ക് പങ്കജാക്ഷനെയാണ്(30) പൊലിസ് അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ കലക്ടറേറ്റിന് സമീപത്തെ സാന്‍ഡാമോണിക്കയെന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ക്രെഡിറ്റായി ഡല്‍ഹിയിലേക്കും മറ്റും വിമാനടിക്കറ്റെടുത്ത് പണം നല്‍കാതെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തൃശൂര്‍ചാലക്കുടിയിലെ ഭാര്യവീട്ടില്‍ നിന്നും കാര്‍ത്തിക്കിനെ പൊലിസ് അറസ്റ്റു ചെയ്തത്.

നവി മുംബൈ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിവരുന്ന പ്രതി കണ്ണൂരിന്പുറമേ, പയ്യന്നൂര്‍, കാസര്‍കോട്, കോഴിക്കോട്, എര്‍ണാകുളം, മധുരൈ എന്നിവടങ്ങളില്‍ നിന്ന് മുപ്പതുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.
അമേരിക്ക മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരെയാത്രയുടെ രണ്ടുദിവസം മുന്‍പ് ട്രാവല്‍ ഏജന്‍സികളില്‍ പണം നല്‍കാതെ ആ ടിക്കറ്റ് യാത്രക്കാര്‍ക്ക്മറിച്ചുവിറ്റ് പണം കൈക്കലാക്കുകയാണ് കാര്‍ത്തിക്കിന്റെ രീതി.
നവി മുംബൈ കേന്ദ്രീകരിച്ചു ഇയാള്‍ക്ക് സ്വകാര്യ ട്രാവല്‍ ഏജന്‍സിയുണ്ടെന്നും ഇതിന്റെ മറവിലാണ് തട്ടിപ്പു നടത്തിയതെന്നും പൊലിസ്പറഞ്ഞു. കണ്ണൂരിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍അഞ്ചോളംടിക്കറ്റുകള്‍ കൈക്കലാക്കിയ കാര്‍ത്തിക്ക് പണംകൊടുക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മുപ്പത്തിമൂന്ന് ബ്രാഞ്ചുകളുളള ട്രാവല്‍ഏജന്‍സി പൊലിസില്‍ പരാതി നല്‍കിയത്.
കോഴിക്കോട് സൈബര്‍ പൊലിസും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചുവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. പ്രതിയെ പിടികൂടിയ സംഘത്തില്‍ സി. ഐ ബിനുമോഹനനൊപ്പം എസ്. ഐമാരായ നസീബ്,സവ്യസാച്ചി, രാജേഷ്, നാസര്‍ എന്നിവരുമുണ്ടായിരുന്നു.പ്രതിചാലക്കുടിയിലെ ഭാര്യവീട്ടില്‍ വരാറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം മഫ്തിയിലെത്തി പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications