കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്യാശേരിയിൽ നിന്ന് ടിവി രാജേഷ് ഇല്ല പകരം പികെ ശ്രീമതി;കണ്ണൂരിൽ നിന്ന് പോരാട്ടത്തിന് സിപിഎമ്മിലെ 4 വനിതകൾ

Google Oneindia Malayalam News

കണ്ണൂർ; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ കണ്ണൂർ ജില്ലയിൽ നിന്ന് ഇടതുപക്ഷത്ത് നിന്ന് ആരൊക്കെ അങ്കത്തിനറങ്ങും? ഇത്തവണ പല പുതുമുഖങ്ങളും സ്ഥാനാർത്ഥികളായി എൽഡിഎഫിന് വേണ്ടി രംഗത്തിറങ്ങുകയെന്നാണ് സൂചന. മുതിർന്ന സിപിഎം നേതാവ് എം ഗോവിന്ദൻ ഉൾപ്പെടെ സിപിഎമ്മിന് വേണ്ടി മത്സരിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഒപ്പം ജില്ലയിൽ നിന്ന് നാല് വനിതാ നേതാക്കൾ കൂടി തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പികെ ശ്രീമതിയാണ് പട്ടികയിൽ ഉൾപ്പെട്ട ഒരു വനിതാ നേതാവ്.

കല്യാശേരി മണ്ഡലത്തിൽ നിന്ന്

കല്യാശേരി മണ്ഡലത്തിൽ നിന്ന്

സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇത്തവണ പികെ ശ്രീമതി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് തവണ മത്സരിച്ച ടിവി രാജേഷ് മത്സരത്തിൽ നിന്ന് മാറി നിന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ശ്രീമതിക്ക് വഴിയൊരുങ്ങുന്നത്. ഇത്തവണയും കോട്ട കാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് സിപിഎം.

ലോക്സഭയിലേക്ക് പരാജയപ്പെട്ടു

ലോക്സഭയിലേക്ക് പരാജയപ്പെട്ടു

2019 ൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ നിന്നും പികെ ശ്രീമതി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ സിപിഎമ്മിൽ സംഘനാതലത്തിലും പാർട്ടിയിലും ശക്തയായ നേതാവായ പികെ ശ്രീമതി കല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുന്നതിനോട് പാർട്ടിയിൽ ആർക്കും എതിർപ്പില്ല.

2008 ൽ

2008 ൽ

തളിപ്പറമ്പ് താലൂക്കിലുൾപ്പെടുന്ന നിയമസഭാമണ്ഡലമായ കല്യാശ്ശേരി 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് നിലവിൽ വന്നത്.ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം.

രാജേഷ് വിജയിച്ചത്

രാജേഷ് വിജയിച്ചത്

കഴിഞ്ഞ തവണ 83006 വോട്ട് നേടിയാിരുന്നു രാജേഷ് വിജയിച്ചത്. ഇക്കുറി ശ്രീമതിയിലൂടെ മണ്ഡലത്തിൽ 2016 ന് സമാനമായ ഭൂരിപക്ഷം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.
അതേസമയം ടിവി രാജേഷിന് മൂന്നാമത് ഒരു അവസരം നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്.

മട്ടന്നൂരിൽ നിന്ന്

മട്ടന്നൂരിൽ നിന്ന്

അതേസമയം പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു വനിതാ നേതാവായ കെകെ ശൈലജ ഇത്തവണ മട്ടന്നൂരിൽ നിന്നാകും ജനവിധി തേടുക. കഴിഞ്ഞതവണ കൂത്തുപറമ്പിൽ നിന്നാണ് ശൈലജ മന്ത്രിസഭയിൽ എത്തിയത്. ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റുമായ കെപി മോഹനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞ തവണെ കൂത്തുപറമ്പിൽ നിന്ന് വിജയിച്ചത്.

കൊവിഡ് കാലത്തെ പ്രകടനം

കൊവിഡ് കാലത്തെ പ്രകടനം

ഇപ്രാവശ്യം എൽജെഡി ഇടതുമുന്നണിയിൽ എത്തിയതോടെയാണ് ആരോഗ്യമന്ത്രി മട്ടന്നൂരിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായത്. അതേസമയം കൊവിഡ് കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ശൈലജയ്ക്ക് എൽഡിഎഫിന് അധികാര തുടർച്ച ലഭിച്ചാൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

പികെ ശ്യാമകളും സുകന്യയും

പികെ ശ്യാമകളും സുകന്യയും

അതേസമയം ശ്രീമതിക്കും ശൈലജയ്ക്കും പുറമെ പികെ ശ്യാമളയും എൻ സുകന്യയും മത്സരിച്ചേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. മുൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ കൂടിയായിരുന്നു അവർ. തളിപ്പറമ്പാണ് ശ്യാമളയ്ക്കായി പരിഗണിക്കുന്ന മണ്ഡലം എന്നാണ് സൂചന.

തളിപ്പറമ്പ് നിന്ന്

തളിപ്പറമ്പ് നിന്ന്

നേരത്തേ എം.വി ഗോവിന്ദന്‍ തന്നെ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. രണ്ട് തവണ എംഎല്‍എയായ ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. 1996ലും 2001ലും തളിപ്പറമ്പിൽ നിന്നും ഗോവിന്ദൻ നിയമസഭയിൽ എത്തിയിട്ടുണ്ട്.

അഴിക്കോട് മണ്ഡലം

അഴിക്കോട് മണ്ഡലം

എൻ സുകന്യയെ അഴിക്കോടാണ് മത്സരിപ്പിച്ചേക്കുക. തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറിയായ എൻ സുകന്യ. മുസ്ലീം ലീഗ് കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് അഴിക്കോട് മണ്ഡലത്തിൽ നിന്ന് കരുത്തനെ മത്സരിപ്പിക്കണമെന്ന വികാരം പാർട്ടിയിൽ ഉണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

കഴിഞ്ഞ തവണ മത്സരിച്ച മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിന്റെ പേരും മണ്ഡലത്തിൽ നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നികേഷ് കുമാർ മണ്ഡലത്തിൽ സജീവമായിരുന്നു. ഇത്തവണ യൂത്ത് ലീഗ് നേതാക്കളെയാണ് മുസ്ലീം ലീഗ് മണ്ഡലത്തിൽ പരിഗണിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം;വിദഗ്ദരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടികൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം;വിദഗ്ദരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി

കൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രികൊവിഡ് പ്രതിരോധത്തിൽ കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി

വീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരംവീണ്ടും അഭിമാനകരമായ നേട്ടം; കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം

English summary
Kerala assembly election 2021; PK sreemathy may contest from Kalliasseri constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X