എല്‍ഡിഎഫിന്‍റെ പരാതി തള്ളി: അഴീക്കോട് കെഎം ഷാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിക്കെതിരായി എല്‍ഡിഎഫ് ഉയര്‍ത്തിയ പരാതി തള്ളിയാണ് പത്രിക സ്വീകരിച്ചത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ ഇടത് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കെഎം ഷാജിയെ ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഈ വിധി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പത്രിക സ്വീകരിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി ഉന്നിയിച്ചത്.
വർഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടർന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും കെഎം ഷാജിക്കായി ഹാജരായ അഭിഭാഷകന്‍ വരണാധികാരിയെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കെഎം ഷാജിക്ക് വീണ്ടും മത്സരിക്കാന്‍ നിയമ തടസ്സമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിക്കുകയായിരുന്നുവെന്ന് വരണാധികാരി വ്യക്തമാക്കുകയായിരുന്നു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍
അതേസമയം, നാമനിര്‍ദേശ പത്രികയിലെ പിഴവിനെ തുടര്‍ന്ന് മുന്ന് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നി മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്. തലശ്ശേരിയിൽ എൻ ഹരിദാസിന്റെ പത്രികയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെ പത്രികയുമാണ് തള്ളിയത്. ഗുരുവായൂരില്‍ നിവേദിതയുടെ പത്രികയാണ് തള്ളിയത്.
ഹോട്ട് ലുക്കില്‍ വാണി കപൂര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications