കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് 1.6 കോടി നല്‍കി

  • By Lekhaka
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 1.6 കോടി രൂപ നല്‍കി. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന് പ്രസിഡണ്ട് കെ വി സുമേഷ് ഈ തുകക്കുള്ള ചെക്ക് കൈമാറി. നേരത്തെ ആദ്യഘട്ടമായി 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് സംഭാവന നല്‍കിയിരുന്നു. 1.5 കോടിയാണ് ശനിയാഴ്ച കൈമാറിയത്. ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രവും മന്ത്രിക്ക് നല്‍കി.

prd

ഇതിനു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാങ്കോല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാര്‍ ആഗസ്ത് മാസത്തെ ശമ്പളം സംഭാവന നല്‍കി. ബാങ്കിലെ 17 ജീവനക്കാരുടെ ശമ്പളമാണ് പ്രളയബാധിതരുടെ പുനരധിവാസത്തിനായി നല്‍കിയത്. 3,35,025 രൂപയുടെ ചെക്ക് ബാങ്ക് സെക്രട്ടറി കെ പി രതി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ജീവനക്കാരായ പി വി പ്രഭാകരന്‍, അബ്ദുല്‍ സമീര്‍, രാജേഷ്, സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സ്വരൂപിച്ച 51 ലക്ഷം രൂപയും മന്ത്രിക്ക് കൈമാറി.

അതിനിടെ, സ്വന്തം മകളുടെ വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടി വെച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി പുതിയ പാഠം രചിച്ചിരിക്കുകയാണ് കയ്യൂര്‍ ജി വി എച്ച് എസ് എസ്സിലെ അധ്യാപികയായ എ സി അജിതകുമാരി. മകള്‍ സ്വാതിയുടെയും തൃശൂര്‍ പൂങ്കുന്നം സ്വദേശി ഗസല്‍ രവിയുടേയും വിവാഹം സദ്യ ഉള്‍പ്പെടെ ഒഴിവാക്കി ലളിതമായി നടത്തിയാണ് ഇതിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ബുധനാഴ്ച വിവഹത്തിനു ശേഷം വധൂവരന്‍മാരാണ് ചെക്ക് കൈമാറിയത്.

സംസ്ഥാനം ഇത്രയും വലിയ പ്രളയക്കെടുതി നേരിടുകയും ലക്ഷക്കണക്കിന് ആളുകള്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുമ്പോള്‍ ഇതാണ് ചെയ്യേണ്ടത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് എന്ന് അജിതകുമാരി ടീച്ചര്‍ പറയുന്നു. ഭര്‍ത്താവ് ടി പി രവിക്കും ടീച്ചറുടെ അഭിപ്രായമായിരുന്നു.

ജില്ലയിലെ മുഴുവന്‍ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരും ചേര്‍ന്ന് സമാഹരിച്ച 1,35,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ എം ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍മാരായ വി വി സവിത, ടി എസ് ഷൈലശ്രീ, പി വാസന്തി, എ അനിഷ, കെ സുലോചന, ജി കല എന്നിവരാണ് ഇന്നലെ കലക്ടറേറ്റിലെത്തി എ ഡി എം ഇ മുഹമ്മദ് യൂസഫിന് തുക കൈമാറിയത്.

English summary
Kannur district panchayath donates 1.6 crores to CMDRF for the reconstruction of flood hit Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X