• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

Google Oneindia Malayalam News

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ സംഭവിച്ച ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലിരിക്കെ ആണ് കോടിയേരി ബാലകൃഷ്ണന്‍ മരിക്കുന്നത്.

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് കോടിയേരിക്ക് ജന്മമാട് സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ശവമഞ്ചം താങ്ങിയിരുന്നത്. കോടിയേരിയുടെ മരണദിവസം കണ്ട മറ്റൊരു നോവുള്ള കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി വിനോദിനി ബാലകൃഷ്ണന്‍ ഹൃദയം തകര്‍ന്നിരിക്കുന്നത്.

1

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം അദ്ദേഹവുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ വിനോദിനി. പുതിയ ലക്കം വനിതയോടായിരുന്നു വിനോദിനിയുടെ വാക്കുകള്‍. 1980 ഏപ്രില്‍ 27 ന് വിവാഹം നിശ്ചയിച്ച കാര്യം ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്നെ അച്ഛന്‍ അറിയിക്കുന്നത് എന്ന് വിനോദിനി പറയുന്നു. അന്ന് ബെംഗളൂരൂവിലായിരുന്നു വിനോദിനി.

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

2

15 ദിവസത്തെ ലീവിന് നാട്ടില്‍ വന്നിട്ടാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത് എന്ന് വിനോദിനി പറയുന്നു. നേരത്തെ തന്നെ കോടിയേരി ബാലകൃഷ്ണനെ വിനോദിനിക്ക് പരിചയമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിനോദിനി ആദ്യമായി കോടിയേരി ബാലകൃഷ്ണനെ കാണുന്നത്. അന്ന് തലശ്ശേരി എം എല്‍ എയായിരുന്നു വിനോദിനിയുടെ അച്ഛന്‍ രാജു മാസ്റ്റര്‍. ഒരിക്കല്‍ അച്ഛനെ കാണാന്‍ കോടിയേരി വീട്ടില്‍ വന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്വിവാഹ നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയല്‍...; ആരാണ് സാനിയയുടെ മുന്‍ കാമുകന്‍ സൊഹ്‌റാബ്

3

അന്നാണ് താന്‍ കോടിയേരിയെ ആദ്യമായി കാണുന്നത് എന്ന് വിനോദിനി പറയുന്നു. അന്ന് വീട്ടില്‍ വന്ന് പോയ കോടിയേരിയെ നല്ല പയ്യന്‍ എന്ന് അച്ഛന്‍ വിശേഷിപ്പിച്ചു എന്നും അന്നാണ് തന്റെ മനസില്‍ കോടിയേരിയുടെ മുഖം പതിഞ്ഞത് എന്നും വിനോദിനി പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞ വിനോദിനി പിന്നീട് ടി ടി സി പഠിക്കാനായി ബെംഗളൂരുവിലേക്ക് പോയി. അതിന് മുന്‍പ് തന്നെ ബാലകൃഷ്‌ണേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു എന്ന് വിനോദിനി പറയുന്നു.

ആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലംആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലം

4

പിന്നീട് അച്ഛന്‍ പറഞ്ഞത് പ്രകാരം വിവാഹത്തിന് നാട്ടിലെത്തി. തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. അന്ന് മന്ത്രിമാരായിരുന്ന എ സി ഷണ്‍മുഖദാസും എം വി രാഘവനും കെ ടി കുഞ്ഞമ്പു മാഷുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്ന് വിനോദിനി ഓര്‍ക്കുന്നു. 'എന്നാല്‍ വീട്ടിലെത്തിയ പാടേ ഏട്ടന്‍ പാര്‍ട്ടി സമ്മേളനത്തിന് പോയി. രാത്രി ഉറക്കമിളച്ചു കാത്തിരുന്ന എന്നോട് ചേച്ചി പറഞ്ഞു, ഇന്നിനി വരുമെന്നു തോന്നുന്നില്ല, ഉറങ്ങിക്കോ എന്ന്'.

5

അന്ന് കോടിയേരിയുടെ അമ്മയാണ് തനിക്കൊപ്പം കിടന്നത് എന്നും പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ ആണ് കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലേക്ക് വന്നത് എന്നും വിനോദിനി പറയുന്നു. അന്ന് വൈകീട്ട് തലശ്ശേരിയിലെ പഴയ മുകുന്ദ് ടാക്കീസില്‍ പോയി 'അങ്ങാടി' എന്ന സിനിമ കണ്ടു എന്നും വിനോദിനി ഓര്‍മിച്ചെടുത്തു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.

English summary
Kodiyeri Balakrishnan's wife Vinodini Balakrishnan remebers their marriage day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X