Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് പ്രതിസന്ധി: കണ്ണൂരില്‍ കെ എസ് യു മാർച്ചിനിടെ പൊലിസുമായി സംഘർഷം

കണ്ണൂർ: മലബാറിൽ പ്ലസ് വൺ സീറ്റുകളില്ലാതെ പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ നോക്കുകുത്തികളായ് മാറുകയാണെന്ന് ആരോപിച്ച് ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലിസുമായി ഉന്തുംതള്ളും വാക്കേറ്റവും. ഡി ഡി ഇ ഓഫിസിലേക്ക് കെഎസ് യു പ്രവർത്തകർ ഇരച്ചു കയറാൻ ശ്രമിച്ചതാണ് അരമണിക്കൂറോളം സംഘർഷത്തിനിടയാക്കിയത്.

കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന് ശേഷം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുലിന്റെ നേതൃത്വത്തിൽ ഡി ഡി ഇ ഓഫിസിലേക്ക് കെ എസ് യു പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തതാണ് ഉന്തും തള്ളുമുണ്ടാക്കിയത്.

ksu

കവാടത്തിൽ ബാരിക്കേഡുയർത്തി നിലയുറപ്പിച്ചപോലീസുകാരെ തള്ളിമാറ്റി പ്രവർത്തകർ ഡി ഡി ഇ ഓഫിസിന്റെ ഗേറ്റിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതു തടഞ്ഞ പൊലിസുമായി വാക്കേറ്റവും സംഘർഷവും നടക്കുകയായിരുന്നു പൊലിസ് ബലപ്രയോഗത്തിന് മുൻപിൽ. ഏറെ നേരം പ്രതിരോധിച്ച് നിന്ന പ്രവർത്തകരെ പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ പ്രതിഷേധത്തിനിടെ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനം വിളിച്ച് പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നത് കെ എസ്‌ യു നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ തുടർച്ചയാണെന്ന് കെ എസ് യു അവകാശപ്പെട്ടു.

കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,സംസ്ഥാന സമിതി അംഗം ആദർശ് മാങ്ങാട്ടിടം,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,രാഗേഷ് ബാലൻ, അർജുൻ കോറോം, ജില്ലാ ഭാരവാഹികളായ ഹർഷരാജ് സി കെ,ആലേഖ് കാടാച്ചിറ, മുബാസ് സി എച്ച്, അക്ഷയ് മാട്ടൂൽ, അർജുൻ ചാലാട്,നവനീത് ഷാജി,റിസ്വാൻ സി എച്ച്,ശ്രീരാഗ് പുഴാതി, പ്രകീർത്ത് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽകണ്ണൂർ കലക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായിരുന്നു പൊലിസ് ജലപീരങ്കി കെ.എസ്.യു പ്രവർത്തകർക്ക് നേരെ പ്രയോഗിക്കുകയുണ്ടായി. റോഡു തടസമുണ്ടാക്കിയതിന് നേതാക്കൾ ഉൾപ്പെട്ടെ ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+