Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിമൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ: സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും പട്ടാപ്പകൽ പതിമൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശിയായ യുവാവ് റിമാൻഡിൽ. കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് സംഭവം. ചക്കര എൽ മൗ​വ​ഞ്ചേ​രി​യി​ലെ കെ സി റ​സാ​ഖി (40) നെ​യാ​ണ് മ​യ്യി​ൽ സി​ഐ ഷാ​ജി പ​ട്ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

കഴിഞ്ഞ ദിവസം രാ​വി​ലെ പതിനൊന്ന് മണിക്ക് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. സ്വന്തം പി​താ​വി​ന്‍റെ കൂ​ടെ കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലേക്കുള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കെ​ത്തി​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി. പി​താ​വ് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച റ​സാ​ഖ് വി​ദ്യാ​ർ​ഥി​യു​മാ​യി ക​ണ്ണൂ​ർ ടൗ​ണി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നഗരത്തിലെ ബാ​റി​ൽ വ​ച്ച് കോളയിൽ കലർത്തിമ​ദ്യം ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ടേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി വൈ​കു​ന്നേ​രം 5.30 ഓ​ടെ വീ​ണ്ടും ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ച് പി​താ​വ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

 kannur-map-1

തു​ട​ർ​ന്ന് റ​സാ​ഖ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

പിതാവിനോടൊപ്പം കുട്ടി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു. നീണ്ട ക്യുവിൽ ടിക്കറ്റെടുക്കാൻ നിൽക്കവെയാണ് കുട്ടിയെ റസാഖ് കടത്തികൊണ്ടുപോയത്.വീട്ടിൽ സഹോദരങ്ങളുമായി വഴക്ക് കൂടിയതിനെ തുടർന്ന് വിദ്യാർത്ഥി പിണക്കത്തിലായിരുന്നുവെന്ന് പറയുന്നു. സഹോദരങ്ങളുമായി വഴക്ക് കൂടിയതിന് മാതാവ് ശകാരിച്ചതാണ് കാരണം.ഇതോടെ കാസർകോട്ടെ ബന്ധുവിട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കുട്ടി വസ്ത്രങ്ങളടങ്ങിയ ബാഗുമെടുത്ത് വിട്ടിൽ നിന്നിറങ്ങുകയായിരുന്നു.

വിവരമറിഞ്ഞ പിതാവ് കണ്ണുർ റെയിൽവെ സ്റ്റേഷനിൽ കുട്ടിയെ തിരക്കിയെത്തുകയും കണ്ടെത്തിയതിനു ശേഷം താൻ ബന്ധുവീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ടിക്കറ്റ് ബുക്ക് ചെയ്യാനായി ക്യുവിൽ നിൽക്കുകയായിരുന്നു. ഈ സമയമാണ് റസാഖിൻ്റെ രംഗപ്രവേശം കോഴിക്കോട് ബിസിനസുകാരനാണെന്നു പറഞ്ഞ് പരിചയത്തിലായ റസാഖ് തൻ്റെ കൂടെ കോഴിക്കോട് വന്നാൽ ഹോട്ടലിൽ ജോലിയും താമസസ്ഥലവും ശമ്പളവും തരാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇതിനു ശേഷം നഗരത്തിലെ ബാർ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കുകയും കോളയിൽ മദ്യം കലക്കി കൊടുത്ത് കുടിപ്പിക്കുകയായിരുന്നു. തുടർന്ന് സമനില നഷ്ടപ്പെട്ട കുട്ടിയെയും കൊണ്ട് കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും മറ്റുള്ളവർക്ക് കാഴ്ച്ചവയ്ക്കാനുമാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+