കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് ബാധിതരിൽ ഒരാൾ ദുബായിൽ നിന്നും കഴിഞ്ഞ ദിവസമെത്തിയ പ്രവാസിയും:ജാഗ്രതയോടെ ആരോഗ്യവകുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ വീണ്ടും കൊവിഡ് ഭീതി പടരുന്നു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പ്രവാസി യുവാവും ഉൾപ്പെട്ടിട്ടുണ്ട്. മെയ് 12ന് ദുബായില്‍ നിന്ന് ഐഎക്‌സ് 814 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയെത്തിയ കടമ്പൂര്‍ സ്വദേശി യാ യ 20കാരനും മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശി 24കാരനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാജ്യം ആശങ്കയില്‍; ഒറ്റ ദിവസം കൊണ്ട് 4000 കൊവിഡ് രോഗികള്‍; മൊത്തം രോഗികള്‍ 80,000 കടന്നുരാജ്യം ആശങ്കയില്‍; ഒറ്റ ദിവസം കൊണ്ട് 4000 കൊവിഡ് രോഗികള്‍; മൊത്തം രോഗികള്‍ 80,000 കടന്നു

മെയ് 12ന് സ്രവ പരിശോധനയ്ക്ക് വിധേയരായ ഇരുവരും ഇപ്പോള്‍ അഞ്ചരക്കണ്ടി കൊവിഡ് കെയർ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം കേളകം സ്വദേശിക്കും രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ വിമാനത്വതാളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ യുവാവിന് കൊ വിഡ് സ്ഥിരീകരിച്ചതോടെ ഇതേ വിമാനത്തിലുണ്ടായിരുന്ന 180 പേർ ആശങ്കയിലാണ്. കൊവിഡ് ഏറ്റവും കൂടുതൽ പകരാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നാണ് വിമാനം അതുകൊണ്ടുതന്നെ ഇവരുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കടമ്പൂർ സ്വദേശിയുടെ കൂടെ യാത്ര ചെയ്ത മറ്റു യാത്രക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 expats-1589

ഇതിനിടെ പുതുതായി ഒരാൾ രോഗ കൂടി രോഗ മോചിതനായത് കണ്ണൂരിന് ആശ്വാസമേകിയിട്ടുണ്ട്. ഇനി ജില്ലയിൽ മുൻപ് പോസറ്റീവായവരിൽ രണ്ടു പേരും പുതുതായി മൂന്നു പേരുമുൾപ്പെടെ അഞ്ച് ആക്ടീവ് കേസുകളുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. ഇവരില്‍ 116 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെയായി ജില്ലയില്‍ നിന്നും 4580 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4519 എണ്ണത്തിന്റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ കൊട്ടിയൂർ കേളകം മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒൻപതാം വാർഡിനെ ഹോട്ട് സ്പോട്ടാക്കി മാറ്റി. ഇതോടെ കതിരൂർ (വാർഡ് 5) പാട്യം (വാർഡ് 8, 9 ) എന്നീ മൂന്ന് പഞ്ചായത്തുകളാണ് കണ്ടെയ്മെന്റ് സോണുകൾ 'മാനന്തവാടിയിൽ ജോലി ചെയ്യുന്ന പൊലിസുകാരനാണ് കേളകത്തെ കൊ വിഡ് രോഗി. ഇതിനിടെ വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ കേളകത്ത്

പഞ്ചായത്ത് സുരക്ഷാ കമ്മറ്റി യോഗം ചേര്‍ന്നു. അഡ്വ സണ്ണി ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചു ചേർത്തത്. കൊവിഡ് കേളകത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു യോഗം. കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ലധികം പേരെ വീടുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടാതെ 9, 10, 12,13 വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ടം ശനിയാഴ്ച്ച മുതൽ | Oneindia Malayalam

കൊവിഡ് സ്ഥിരീകരിച്ച ആളുടെ കുടുംബാംഗങ്ങളുടെ ശ്രവം പരിശോധിക്കാന്‍ ഡി എം ഒ യോട് ആവശ്യപ്പെടുന്നതിനും വാര്‍ഡ് തല സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് മറ്റ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ആളുകള്‍ ടൗണിലേക്കിറങ്ങുന്നത് തടയുന്നതിനായി അവശ്യസാധങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു. സെക്കന്‍ഡറി കോണ്‍ടാക്റ്റില്‍ 60 തിലധികം പേര്‍ ഉണ്ടാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാനന്തവാടിയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ച ആളുടെ സ്രവ പരിശോധനക്ക് അയച്ച വിവരം പഞ്ചായത്തിനെയോ ,ആരോഗ്യ വകുപ്പിനെയോ അറിയിച്ചില്ലെന്ന് യോഗത്തില്‍ ആരോപണം ഉയർന്നു.

English summary
Man came from Dubai tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X