കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് മരണം വർധിക്കുന്നു: കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി ചികിത്സയ്ക്കിടെ മരിച്ചു

  • By Desk
Google Oneindia Malayalam News

കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് മരണ സംഖ്യകുത്തനെ കൂടുന്നു. ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വീണ്ടുമൊരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ അനന്തനാ(64)ണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തന്‍ മരണമടഞ്ഞത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശിയായ അനന്തന്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹിന്റെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം ലഭിക്കാനുണ്ടെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കുര്യാക്കോസ് അറിയിച്ചു.

ആലപ്പുഴയിൽ ഇന്ന് 193 പേര്‍ക്ക് കൊവിഡ്: 163 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 2132 പേര്‍ ചികിത്സയിൽആലപ്പുഴയിൽ ഇന്ന് 193 പേര്‍ക്ക് കൊവിഡ്: 163 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം, 2132 പേര്‍ ചികിത്സയിൽ

ഇതേ സമയം മലപ്പുറം ജില്ലയില്‍ മാത്രം ബുധനാഴ്ച മാത്രം രണ്ടു കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജിയും കോട്ടക്കല്‍ സ്വദേശി ഇയ്യത്തുട്ടിയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അബൂബക്കര്‍ ഹാജിക്ക് 80 വയസ്സായിരുന്നു പ്രായം. 65 വയസ്സായിരുന്നു ഇയ്യത്തുട്ടിക്ക്.
കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കൊവിഡ് ബാധിച്ചുമരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29-യായി ഉയര്‍ന്നിട്ടുണ്ട്.

 coran-093-1

പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. പാനൂര്‍ കുറ്റ്യേരി കല്ലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുഹമ്മദ് സാഹിര്‍(45) പായം പഞ്ചായത്ത് അളപ്ര വാര്‍ഡിലെ കുന്നുംപുറത്ത് അന്നമ്മ(90) കക്കാട് ഇടച്ചേരി ജമീലാസില്‍ പി.എ അഷിഖ്(40) എന്നിവരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ പത്തുദിവസം മുന്‍പുദുബായിയില്‍ നിന്നെത്തിയതായിരുന്നു സാഹിര്‍. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: സഹീന. മക്കള്‍: ഫമിയ, സന,, സിയമഹറിന്‍, സൈന ഫാത്തിമ. മമ്മു- നബീസ ദമ്പതികളുടെ മകനാണ്. കൊവിഡ് മാനദണ്ഡം പാലിച്ചു പാനൂര്‍ ജുമാമസ്ജിദില്‍ കബറടക്കി.

പായം പഞ്ചായത്തിലെ അളപ്രയിലെ പുതുശേരിയിലെ കുന്നും പുറത്ത് അന്നമ്മ ശ്വാസകോശസംബന്ധമായ ചികിത്സയ്ക്കിടെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലുംഇവര്‍ ചികിത്സ തേടിയിരുന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.അന്നമ്മയുടെ മൂന്നു മക്കള്‍ക്കും ചെറുമകള്‍ക്കുമടക്കം അഞ്ചുപേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഭര്‍ത്താവ് പരേതനായ ആന്റണി. സംസ്‌കാരംകൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ നടത്തി.

കണ്ണൂര്‍ നഗരത്തിലെ വസ്ത്രാലയ ജീവനക്കാരനായ കക്കാട് ഇടച്ചേരി ജമീലാസില്‍ പി. എ ആഷിഖ്(40) കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്.അതികഠിനമായ ന്യൂമോണിയ ബാധിച്ചു കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.ഹക്കീം-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ:സഹീറ.മക്കള്‍: ആദില്‍, അദിനാല്‍, അഫ്‌ലാഹ്.

English summary
Man dies during Coronavirus treatment in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X