• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുഴഞ്ഞുവീണു മരിച്ചയാൾക്ക് കൊവിഡ്: കണ്ണൂരിലെ ചക്കരക്കൽ മേഖല കൂടുതൽ നിയന്ത്രണങ്ങളിലേക്ക്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ:​ സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി ഇ​ബ്രാ​ഹി (63)മാണ് മരിച്ച​ത്. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും നടത്തിയ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

'എയർപോർട്ട് വാങ്ങാൻ വന്നവർക്ക് അരക്കോടി കൊടുത്തുവിട്ട പിണറായിയുടെ വലിയ മനസ് ആരും കാണാതെ പോകരുത്''എയർപോർട്ട് വാങ്ങാൻ വന്നവർക്ക് അരക്കോടി കൊടുത്തുവിട്ട പിണറായിയുടെ വലിയ മനസ് ആരും കാണാതെ പോകരുത്'

ഒരാൾ മരിച്ചതോടെ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ പൊലിസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഇടറോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ തുറക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം മുണ്ടേരി പഞ്ചായത്തിലെ മുഴുവൻ കടകളും അടച്ചു പൂട്ടി. കുടുക്കി മൊട്ട, കാഞ്ഞിരോട്, ഏച്ചൂർ എന്നീ സ്ഥലങ്ങളും അടച്ചിട്ടുണ്ട്. ചക്കരക്കൽ സ്വദേശി മരിച്ചതോടെ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ ചക്കര പ്രദേശത്ത് പച്ചക്കറി വിൽക്കുകയായിരുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി പ്രഥമ സമ്പർക്കത്തിലുള്ള മുഴുവനാളുകളും നിരീക്ഷണത്തിൽ പോകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു.


ഇതിനിടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍ ഇതിനകം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഉളള രോഗബാധിതരെ ചികിത്സിക്കുന്നതിന് നാല് സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയിലുളളത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതര്‍ക്കു വേണ്ടി ഏഴ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ഈ സൗകര്യങ്ങള്‍ കൊണ്ട് മാത്രം എല്ലാ തരം രോഗികളെയും ഉള്‍ക്കൊളളുക പ്രയാസമായിരിക്കും. അതുകൊണ്ട് പ്രകട രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഇതിനകം കൊവിഡ് ചികിത്സആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. ഇത് മറ്റു സ്വകാര്യ ആശുപത്രികള്‍ കൂടി മാതൃകയാക്കണമെന്നും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തികളുടേയും ചരക്കുകളുടേയും സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം പാടില്ല; സംസ്ഥാനങ്ങളോട് കേന്ദ്രംവ്യക്തികളുടേയും ചരക്കുകളുടേയും സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം പാടില്ല; സംസ്ഥാനങ്ങളോട് കേന്ദ്രം

English summary
Man dies in Kannur tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X