Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യാവൂരിൽ പുഴയിൽ വീണകൃഷി വകുപ്പ് ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി

ശ്രീകണ്ഠാപുരം: പയ്യാവൂരില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കരിമ്പക്കണ്ടി നടപ്പാലത്തില്‍ നിന്നും കൃഷി വകുപ്പ് ജീവനക്കാര്‍ പുഴയിലേക്ക് വീണു മരിക്കാന്‍ കാരണം നിര്‍മ്മാണം നടത്തുന്നവരുടെ അനാസ്ഥയാണെന്ന പ്രദേശവാസികളുടെ ആരോപണം ശക്തമാകുന്നു താല്‍ക്കാലികമായൊരുക്കിയ മുള കൊണ്ടുണ്ടാക്കിയ പാലത്തിന് കൈവരിയില്ലാത്തതു കാരണമാണ് രാത്രിയില്‍ ഇതു വഴി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിക്കൂര്‍ കൃഷിഭവനിലെ സീനിയര്‍ കൃഷി അസിസ്റ്റന്റ് എം. അനില്‍കുമാര്‍ (34) പുഴയില്‍ വീണു ദാരുണമായി മരിക്കാനിടയാക്കിയത്.

1

പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതിയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് ഇവിടെ നടപ്പാലം പണിയുന്നത്. നടപ്പാലത്തിന്റെ കോണ്‍ക്രീറ്റ് തുണുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മ്മിച്ചിട്ടില്ല. കനത്ത മഴയും പുഴയിലെ ഒഴുക്കും കാരണം നിര്‍മ്മാണ പ്രവൃത്തി ഇവിടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബിനു പകരം തൂണുകള്‍ക്കു മുകളില്‍ താല്‍ക്കാലികമായി കമുകിന്‍ തടികള്‍ പാകിയാണ് നാട്ടുകാര്‍ പുഴ കടക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഇതു വഴി കടന്നു പോകാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു

ഇത്രയേറെ അപകടകരമായ സാഹചര്യമായിട്ടും താല്‍ക്കാലിക പാലത്തിന് കൈവരികള്‍ സ്ഥാപിക്കാത്തത് കടുത്ത അനാസ്ഥയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മരണമടഞ്ഞ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ കമുകിന്‍ തടികള്‍ പാകിയ പാലത്തില്‍ കൂടി നടന്നു പോകുമ്പോഴാണ് കാല്‍ല്‍വഴുതി പുഴയിലേക്ക് വീണ് മരിച്ചത്. കൈവരികള്‍ സ്ഥാപിക്കാത്ത നടപ്പാലത്തില്‍ കുടി താല്‍ക്കാലികമായി നിര്‍മ്മിച്ച കമുകില്‍ തടി പാക്കിയതില്‍ കൂടിയുള്ള നാട്ടുകാരുടെ യാത്ര അപകടകരവും, സുരക്ഷിതവുമില്ലാത്തതാണെന്ന് തളിപ്പറമ്പ് ആര്‍ഡിഒ: ഇപി മേരി കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കരിമ്പക്കണ്ടിയില്‍ നിന്നും ചന്ദനക്കാംപാറ, പയ്യാവൂര്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള നടപ്പാലമാണ് ഇവിടെ നിര്‍മ്മിച്ചു വരുന്നത്.അനിലിന്റെ ദുരന്തം പയ്യാവൂരിനെ നടുക്കിയിരിക്കുകയാണ്. തിങ്കളാഴ്ച്ചയാണ് കനത്ത മഴയില്‍ കാല്‍ വഴുതി അബദ്ധത്തില്‍ പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പണ്ടക്കണ്ടി പുഴയിലെ ഒഴുക്കില്‍ വീണു കാണാതായ ഇരിക്കൂര്‍ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു

തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ വെമ്പുവ പാലത്തിന് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. പയ്യാവൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.ഇതോടെ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലിസും മുങ്ങല്‍ വിദഗ്ദ്ധരും നടത്തിയ തെരച്ചിലിനാണ് അവസാനമായത്. കഴിഞ്ഞ പന്ത്രണ്ടിന് രാത്രി എട്ടുമണിയോടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന അനില്‍ കുമാര്‍ പണിപൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റു പാലത്തിനു സമീപമുള്ള മുളപ്പാലം കടക്കവേ കാല്‍ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തിയത്. 13ന് അനില്‍കുമാറിന്റെപണവും രേഖകളുമടങ്ങിയ ബാഗും കണ്ടെത്തിയിരുന്നു.മുപ്പത്തിനാലുവയസുകാരനായ അനില്‍കുമാറിന്റെ ദുരന്തം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മലയോരത്ത് അതിശക്തമായി പെയ്ത മഴയില്‍ കുത്തിയൊലിച്ചു ഒഴുകുകയായിരുന്നു പുഴ. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതിനാല്‍ കണ്ണുരിലെ മലയോര മേഖലയിലെ പുഴകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണുണ്ടായിരുന്നത്.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+