Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസല്‍ വധക്കേസിലെ പ്രതികള്‍ മരിച്ചു; ഇപ്പോള്‍ മന്‍സൂര്‍ വധക്കേസിലും... സംശയവുമായി യുഡിഎഫ്

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചതില്‍ സംശയം പ്രകടിപ്പിച്ച് യുഡിഎഫ് നേതാക്കള്‍. മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുധാകരന്‍ ഇങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചത്. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നു എന്ന് സുധാകരന്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ളവരും മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ചു.

k

സിപിഎം പ്രതിക്കൂട്ടിലാകുന്ന കേസുകളിലെ പ്രതികള്‍ ഇത്തരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നുണ്ടെന്നു യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഫസല്‍ വധക്കേസിലെ പ്രതികളും ഇത്തരണത്തില്‍ മരിച്ചിരുന്നു എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഫസല്‍ വധക്കേസിന് പുറമെ, കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം, ശുക്കൂര്‍ വധക്കേസ്, വാളയാര്‍ ഇരട്ട കൊല എന്നീ സംഭവങ്ങളിലെ പ്രതികളുടെ ദുരൂഹ മരണം ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നത്.

മന്‍സൂര്‍ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷ് ആണ് കഴിഞ്ഞ ദിവസം വൈകീട്ട് ചെക്യാട് അരുണ്ട കൂളിപ്പാറയില്‍ തൂങ്ങിമരിച്ചത്. പുല്ല് അരിയാന്‍ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. യുഡിഎഫ് നേതാക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വളരെ നിര്‍ണായകമാണ്.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

രതീഷിന്റേതെന്ന് കരുതുന്ന ചെരുപ്പ്, മാസ്‌ക്, ഒരു തുണ്ട് കടലാസ് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെക്യാട് വര്‍ക്ക് ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു രതീഷ്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെക്യാട് രതീഷിന് അടുത്ത സുഹൃത്തുക്കളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+