Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളത്ത് വനംവകുപ്പ് ക്യാംപ് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം; പൊലിസ് അന്വേഷണമാരംഭിച്ചു

പേരാവൂര്‍: കര്‍ണാടക അതിര്‍ത്തിയിലെ ആറളത്ത് വനം വകുപ്പ് ക്യാംപ് മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരത്തെ തുടര്‍ന്ന് പൊലിസും തണ്ടര്‍ബോള്‍ട്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി. ആറളം ഫാമിനടുത്ത് പരിപ്പുതോട് പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ക്യാമ്പ് ഓഫീസിലാണ് ഓഗസ്റ്റ്-14 ന് രാത്രി ആറംഗ മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് സൂചന.

വനംവകുപ്പ് ക്യാംപ് ഓഫീസില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റുകളെത്തിയ സമയം രണ്ടു വാച്ചര്‍ മാത്രമേ ക്യാംപ് ഓഫീസിലുണ്ടായിരുന്നുള്ളുെവന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ചുളള വാര്‍ത്തകള്‍ പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.

maoist

ഉന്നത വനംവകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച് ആറളത്തെ വനം വകുപ്പു ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. അയ്യംകുന്ന്, ആറളം പഞ്ചായത്തിലെ കീഴ്പ്പളളി തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ അടുത്ത നാളുകളില്‍ സായുധരായ മാവോയിസ്റ്റുകളെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലിസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കര്‍ണാടക അതിര്‍ത്തിയിലെ വനംവകുപ്പ് ക്യാംപ് ഓഫീസിന് സമീപം മാവോവാദികളെത്തിയെന്ന വിവരം പുറത്തുവരുന്നത്.

നേരത്തെ കീഴടങ്ങുന്ന മാവോവാദി സംഘത്തിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടു പൊലിസ് വനമേഖലയിലെ ടൗണുകളില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. സി.പി മൊയ്തീന്‍, ജിഷ, സാവിത്രി തുടങ്ങിയവരുടെ നേതൃത്വത്തിലുളള മാവോവാദി സംഘമാണ് ഇരിട്ടിമേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇവരെ പിടികൂടാന്‍ കഴിയാത്തതാണ് പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനെയും പ്രതിസന്ധിയിലാക്കുന്നത്. ഇരിട്ടി മേഖലയിലെ കീഴ്പ്പളളി, ആറളം, വിയറ്റ്നാം, അയ്യന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് മാവോയിസ്റ്റുകള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാരിനെതിരെ ലഘുലേഖാപ്രചരണം നടത്താറുണ്ട്. വൈദ്യുതി, വിലക്കയറ്റത്തിനെതിരെയും റേഷന്‍ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയുമാണ് മാവോയിസ്റ്റുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തിവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+