Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതംമഗലം: തൊഴിലാളികള്‍ക്കും പറയാനുണ്ട്, അവരെ കേള്‍ക്കണം; പിന്തുണച്ച് സ്ഥലം എംഎല്‍എ

കണ്ണൂർ: മാതമംഗലത്തെ ചുമട്ട് തൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ അവഹേളിക്കാനും കുറ്റവാളികളായി ചിത്രീകരിക്കാനുമുള്ള നീക്കമാണ് കുറച്ചു ദിവസങ്ങളായി മലയാള മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് സിപിഎം നേതാവും പയ്യന്നൂർ എംഎല്‍എയുമായ ടിഐ മധുസൂധനന്‍. രാപകലില്ലാതെ നഗരത്തിൻ്റെ സംരക്ഷകരും മനുഷ്യ സ്നേഹികളുമായി നിലയുറപ്പിക്കുന്നവരാണ് ചുമട്ട് തൊഴിലാളികൾ. കഠിനമായി അധ്വാനിച്ച് അന്നമുണ്ണുന്ന സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളെ ഇന്നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം. റേറ്റിംഗിനും രാഷ്ട്രീയ പകപോക്കലിനും വേണ്ടിയുള്ള പ്രചരണങ്ങളെ നാട് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക

മാതമംഗലത്തെ ചുമട്ട് തൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ തൊഴിലാളികളെ അവഹേളിക്കാനും കുറ്റവാളികളായി ചിത്രീകരിക്കാനുമുള്ള നീക്കമാണ് കുറച്ചു ദിവസങ്ങളായി മലയാള മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിൻ്റെ കാരണവും വസ്തുതകളും തൊഴിലാളി നേതാക്കൾ തന്നെ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതാണ്. ചുമട്ട് തൊഴിലാളി ക്ഷേമ നിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളെ ഒഴിവാക്കി 'സ്വന്തം തൊഴിലാളികളെ വച്ച് കയറ്റിറക്ക് നടത്താൻ സ്ഥാപനമുടമ വാശി പൂർവ്വം നീക്കം നടത്തിയപ്പോഴാണ് തൊഴിലാളികൾ സമരം തുടങ്ങിയത്.

itu

സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനോ കയറ്റിറക്കിനോ ഒരു തടസ്സവും തൊഴിലാളികൾ വരുത്തിയിട്ടുമില്ല. എന്നിട്ടും എന്തിനാണ് സ്ഥാപനം പൂട്ടിയതെന്ന് വ്യക്തമാക്കേണ്ടത് സ്ഥാപനമുടമയാണ്. മറ്റു കാരണങ്ങൾ തൊഴിലാളികളുടെ സമരവുമായി ചേർത്തു വെക്കേണ്ടതില്ല. വസ്തുതകൾ ഒന്നും പരിഗണിക്കാതെ ചില മാധ്യമങ്ങൾ വർഷങ്ങളായി പിന്തുടർന്നു പോരുന്ന തൊഴിലാളി വിരുദ്ധ രാഷ്ട്രീയം മാതമംഗലത്തും പ്രയോഗിക്കുകയാണ് പതിറ്റാണ്ടുകളായി മാധ്യമങ്ങളാൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ട വിഭാഗമാണ് ചുമട്ട് തൊഴിലാളികൾ..

രാപ്പകലില്ലാതെ അത്യധ്വാനം ചെയ്ത് കിട്ടുന്ന വരുമാനം പങ്കിട്ടെടുത്ത് കുടുംബം പോറ്റുന്നവരാണ് ചുമട്ടു തൊഴിലാളികൾ. 50 മുതൽ 75 കിലോഗ്രാം വരെ ഭാരം തുടർച്ചയായി ചുമക്കേണ്ടി വരുന്ന
ഈ തൊഴിലിന് മാന്യമായ വേതനവും ആനുകൂല്യങ്ങളും ലഭിച്ചത് ഏറെ യാതനകൾ അനുഭവിച്ചു നടത്തിയ സമരങ്ങളുടെയും സർക്കാർ ഇടപെടലുകളുടെയും ഫലമായാണ്. ചുമട്ട് തൊഴിലാളികളുടെ കൂലി സാധാരണ നിലയിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി നൽകുന്ന പതിവാണ് സ്ഥാപനമുടമകൾ സ്വീകരിച്ചു വരുന്നത് അത് കൊണ്ടു തന്നെ തൊഴിലാളികൾക്ക് കൂലി നൽകുന്നത് കൊണ്ട് എന്തെങ്കിലും ബാധ്യത സ്ഥാപനമുടമയ്ക്ക് ഉണ്ടാകുന്നില്ല. എന്നിട്ടും ചുമട്ടു തൊഴിലാളികളെ ഒഴിവാക്കുന്നതിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്.

മാതമംഗലത്തെ മറ്റൊരു സ്ഥാപനത്തിലും ചുമട്ടു തൊഴിലാളികളുമായി ഒരു തർക്കവും നിലനിൽക്കുന്നില്ല . മാത്രവുമല്ല വലിയ സൗഹാർദ്ദത്തിലാണ് ദൈനം ദിന പ്രവർത്തനങ്ങൾ മുന്നോട്ടു പോവുന്നത്. നായനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ സർക്കാരിനും ചുമട്ട് തൊഴിലാളികൾക്കും നേരെ നടന്ന സംഘടിതമായ മാധ്യമ പ്രചരണം അധികമാരും മറന്നിട്ടുണ്ടാവില്ല. മുതലാളിമാരുടെ ലാഭക്കൊതിയും തൊഴിലാളികളെ പിഴിഞ്ഞൂറ്റുന്ന മനോഭാവവും നിലനിൽക്കുമ്പോൾ തന്നെ തൊഴിലാളികളെ പഴിചാരി ഏക പക്ഷീയമായി കാര്യങ്ങളെ വിലയിരുത്തുന്ന രീതിയാണ് കുറെക്കാലമായി മാധ്യമങ്ങൾ സ്വീകരിച്ചു വരുന്നത്.

രാപകലില്ലാതെ നഗരത്തിൻ്റെ സംരക്ഷകരും മനുഷ്യ സ്നേഹികളുമായി നിലയുറപ്പിക്കുന്നവരാണ് ചുമട്ട് തൊഴിലാളികൾ. കഠിനമായി അധ്വാനിച്ച് അന്നമുണ്ണുന്ന സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളെ ഇന്നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം . റേറ്റിംഗിനും രാഷ്ട്രീയ പകപോക്കലിനും വേണ്ടിയുള്ള പ്രചരണങ്ങളെ നാട് തള്ളിക്കളയുക തന്നെ ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+