• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസുകാരന് കൊവിഡ്: കേളകത്ത് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ ആരോഗ്യ വകുപ്പിന് വിമർശനം!!

  • By Desk

തലശേരി: മാനന്തവാടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്ത പോലീസുകാരന് കൊവിഡ് ബാധിച്ചതോടെ കേളകം മേഖലയിൽ ജാഗ്രത ശക്തമാക്കി. കേളകം മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്ത് സുരക്ഷാ കമ്മറ്റി യോഗം ചേര്‍ന്നു. അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തുു കോവിഡ് കേളകത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു യോഗം. കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ലധികം പേരെ വീടുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

കൂടാതെ 9,10,12,13 വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ആളുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാന്‍ ഡിഎംഒ യോട് ആവശ്യപ്പെടുന്നതിനും വാര്‍ഡ് തല സുരക്ഷാ കമ്മറ്റി യോഗം ചേര്‍ന്ന് മറ്റ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ഹോം ഡെലിവറി

ഹോം ഡെലിവറി

ആളുകള്‍ ടൗണിലേക്കിറങ്ങുന്നത് തടയുന്നതിനായി അവശ്യസാധങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു. സെക്കന്‍ഡറി കോണ്‍ടാക്റ്റില്‍ 60ലധികം പേര്‍ ഉണ്ടാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മാനന്തവാടിയില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച ആളുടെ സ്രവ പരിശോധനക്ക് അയച്ച വിവരം പഞ്ചായത്തിനെയോ ,ആരോഗ്യ വകുപ്പിനെയോ അറിയിച്ചില്ലെന്ന് യോഗത്തില്‍ കടുത്ത വിമർശനംഉയർന്നിട്ടുണ്ട്. ഇതിനിടെ ജില്ലയിൽ. ജാഗ്രതയോടെ നടന്നു വരുന്ന

 പത്ത് ദിവസത്തിന് ശേഷം

പത്ത് ദിവസത്തിന് ശേഷം

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കു തിരിച്ചടി നൽകി കൊണ്ടാണ് കേളകത്ത് നിയമ പാലകന് രോഗബാധയുണ്ടായത്. പത്തുദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ജില്ലയിൽ പോസിറ്റീവ്‌ കേസ്‌ റിപ്പോർട്ടുചെയ്യുന്നത്‌. വയനാട്‌ ജില്ലയിൽ ജോലി ചെയ്യുന്ന കേളകം സ്വദേശിയായ പൊലീസുകാരനാണ്‌ പുതുതായി രോഗബാധ കണ്ടെത്തിയത്‌. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 119 ആയി. ഇതിൽ 115 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. നാലുപേരാണ് നിലവിൽ ചികിത്സയിൽ.

 ലോറി ഡ്രൈവറിൽ നിന്ന്

ലോറി ഡ്രൈവറിൽ നിന്ന്

ചെന്നൈയിൽനിന്നും വന്ന ട്രക്ക്‌ ഡ്രൈവറിലൂടെയാണ്‌ നാൽപ്പത്തിരണ്ടുകാരനായ പൊലീസുകാരന്‌ രോഗബാധയുണ്ടായതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മലപ്പുറത്തുനിന്നുള്ള പൊലീസുകാരനുൾപ്പെടെ മറ്റ്‌ ഒമ്പതുപേർക്കും ഈ ട്രക്ക്‌ ഡ്രൈവറിൽനിന്ന്‌ രോഗം പടർന്നിട്ടുണ്ട്. ഈ മാസം രണ്ടിനുശേഷം ജില്ലയിൽ പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ടു ചെയ്‌തിരുന്നില്ല. തുടർച്ചയായി 14 ദിവസം പുതിയ രോഗബാധിതർ ഇല്ലെങ്കിൽ ജില്ല നിലവിലെ റെഡ്‌സോണിൽനിന്ന്‌ ഓറഞ്ച്‌ സോണിലേക്ക്‌ മാറുമായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കണ്ണൂർ ജില്ലയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരെ റൂം ക്വാറന്റീ നിലാക്കുവാൻ കലക്ടർ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ഇതുപ്രകാരം ഇവർക്കായി ദൈനംദിന നിരീക്ഷണമേർപ്പെടുത്തും.

 പ്രവർത്തനങ്ങൾ ഊർജ്ജിതം

പ്രവർത്തനങ്ങൾ ഊർജ്ജിതം

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ജില്ലയില്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂതണ സമിതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂതണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍ദ്ദേശിച്ചു.

ബോധവൽക്കരണ പ്രവർത്തനങ്ങൾ

ബോധവൽക്കരണ പ്രവർത്തനങ്ങൾ

ഹോം ക്വാറന്റൈനിലുള്ളവര്‍ റൂം ക്വാറന്റൈനിലാണെന്നും വീട്ടില്‍ താമസിക്കുന്ന മറ്റുള്ളവര്‍ വീട് വിട്ട് പുറത്ത് പോകില്ലെന്നും ഉറപ്പുവരുത്തണം. ഇതിനായി തദ്ദേശസ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, പിഎച്ച്സി ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഇക്കാര്യത്തില്‍ ഒരു പിഴവും സംഭവിക്കാന്‍ ഇടയാവരുത്. പുറത്ത് നിന്നെത്തിയ ഒരാള്‍ പോലും നിരീക്ഷണ സംവിധാനത്തില്‍ ഉള്‍പ്പെടാതെ പോകരുത്. ക്വാറന്റൈന്‍ സംവിധാനത്തില്‍ വീഴ്ചയുണ്ടായാല്‍ സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് അനുഭവമെന്ന് പ്രസിഡണ്ട് പറഞ്ഞു. അതിനാല്‍ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം തുടരണം. ഹോം ക്വാറന്റൈനിലുള്ളവരുടെ വീട് എല്ലാ ദിവസവും സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും. മെയ് 15, 16 തീയ്യതികളിലായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ഹോം ക്വാറന്റൈനില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണം. ഹോം ക്വാറന്റൈനിലുള്ളവരുടെ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

 മാസ്കുകളും കയ്യുറകളും

മാസ്കുകളും കയ്യുറകളും

കടകളിലെ ജീവനക്കാര്‍ മാസ്‌കും കയ്യുറകളും ധരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ആസൂത്രണ സമിതി യോഗംആവശ്യപ്പെട്ടു. സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ച് പോവാന്‍ തല്‍പ്പരരായ അതിഥി തൊഴിലാളികളുടെ ജില്ല തിരിച്ചുള്ള പട്ടിക തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

English summary
MLA criticies health department over coronavirus among police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X