കരുവന്നൂരിലെ ഇ..ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയെന്ന് എം.വി ഗോവിന്ദന്‍
മട്ടന്നൂര്‍: കരുവന്നൂര്‍ ബാങ്ക്തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയുണ്ടെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി ചോദ്യം ചെയ്യാന്‍ പോകാത്ത സ്ഥലമുണ്ടോയെന്നും രാഷ്ട്രീയ നേതാക്കളുണ്ടോയെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.
ഒരു വശത്ത് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോള്‍ മറുവശത്ത് കെ.സുധാകരനെയും ഇ.ഡി ചോദ്യം ചെയ്യുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കരുവന്നൂരില്‍ മാത്രമല്ല എവിടെ ബാങ്ക് തട്ടിപ്പുനടന്നാലും നടപടിവേണമെന്നാണ് പാര്‍ട്ടി നിലപാട്.അതില്‍ വിട്ടുവീഴ്ച്ചയില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം മന്ത്രിസഭാ പുനസംഘടനയെ കുറിച്ചു പ്രതികരിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ല. ഈക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാമുന്നണിയിലെ ഏകോപനസമിതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ഇരുപത്തിയഞ്ചോളം പാര്‍ട്ടികളുമായി സി.പി.എം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയെ പുറത്താക്കുകയെന്ന ഒറ്റലക്ഷ്യമാണ് മുന്നണിക്കുളളതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇതിനിടെ കരുവന്നൂര്‍ ബാങ്ക് വെട്ടിപ്പിൽ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കുരുക്കുമുറുക്കി കൊണ്ടിരിക്കുകയാണ്. സി.പി. എം നേതാവ് എം.കെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണബാങ്ക് ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ ഇ. ഡി റെയ്ഡു നടത്തിയിട്ടുണ്ട്.,കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കളളപണ കേസിലെ പ്രതിയായ വെളുപ്പായ സതീശന്‍ കളളപ്പണം വെളുപ്പിക്കുന്നതിനായി ആശ്രയിച്ച ബാങ്കുകളിലെയും സതീശന്റെ ബിനാമിയുടെ വീട്ടിലും ആധാരമെഴുത്ത് ഓഫീസിലുമാണ് റെയ്ഡ് നടന്നത്. തൃശൂര്‍ സഹകരണബാങ്കിന് പുറമേ അയ്യന്തോള്‍ സഹകരണ ബാങ്ക്, ജില്ലാ ബാങ്ക് എന്നിവടങ്ങളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. സതീശന്റെ പണം ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നു കരുതുന്ന ദീപിക്കിന്റെ എര്‍ണാകുളത്തെ വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്. മുന്‍മന്ത്രിയും സി.പി. എം നേതാവുമായ എ.സി മൊയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കണപ്പെടുന്ന സതീശന്‍ അയ്യന്തോള്‍ബാങ്ക് വഴി ഒന്നരകോടിരൂപയുടെ കളളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.












Click it and Unblock the Notifications