• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോണ്‍ഗ്രസ്-ലീഗ് പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ ഇനിയും സിപിഎമ്മിലേക്ക് വരും: എംവി ജയരാജന്‍

 • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നതിന്റെ അര്‍ത്ഥം പുതിയ അടി തുടങ്ങാറായെന്നാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ സെമികാഡര്‍ പാര്‍ട്ടിയാക്കുമെന്നാണ് സുധാകരന്‍ പറയുന്നത്. സെമികാഡര്‍ പാര്‍ട്ടിയെന്ന പേരില്‍ ഒരു വിഭാഗം നേതാക്കളെ അസഭ്യം പറയാനുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് സുധാകരനെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ വിശ്വാസമുള്ള പാര്‍ട്ടി സിപിഎം മാത്രമായി മാറികഴിഞ്ഞു. വരും ദിനങ്ങളിലും കൂടുതല്‍ കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് വരുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ജയ്പൂരില്‍ ഞെട്ടിച്ച് ബിജെപി, കോണ്‍ഗ്രസ് വിമതയെ കൂട്ടി ഭരണം പിടിച്ചു, വോട്ട് വ്യത്യാസം ഞെട്ടിക്കുംജയ്പൂരില്‍ ഞെട്ടിച്ച് ബിജെപി, കോണ്‍ഗ്രസ് വിമതയെ കൂട്ടി ഭരണം പിടിച്ചു, വോട്ട് വ്യത്യാസം ഞെട്ടിക്കും

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ 9 ന് രാവിലെ 10 മണിക്ക് 225 കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ സി.പി. എമ്മിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കും. സെപ്തംബര്‍ 8 ന് വൈകുന്നേരം 3838 ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും. സൗജന്യവും സാര്‍വ്വത്രികവുമായി വാക്‌സിന്‍ നല്‍കുക, കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വീതം നല്‍കുക, സൗജന്യമായി ഭക്ഷ്യധാന്യകിറ്റ് അനുവദിക്കുക, ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റം പിന്‍വലിക്കുക, കര്‍ഷകതൊഴിലാളി ദ്രോഹ നിയമങ്ങള്‍ റദ്ദാക്കുക, പൊതുമേഖല ഓഹരി വില്‍പ്പന തടയുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴില്‍ ദിനവും വര്‍ദ്ധിപ്പിക്കുക, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക, രാജ്യദ്രോഹ നിയമവും യു.എ.പി.എ കേസുകളും പിന്‍വലിക്കുക, അന്യായമായി അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.


ഇന്ധനപാചകവാതക വിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിയാണ്. അന്താരാഷ്ട്ര വിപണിയില്‍ വിലകുറയുമ്പോള്‍ രാജ്യത്ത് വിലകയറ്റുന്നത് ജനങ്ങളെ ദ്രോഹിക്കാനാണ്, ഒപ്പം കോര്‍പ്പറേറ്റുകളെ സഹായിക്കാനും. കോവിഡ് ദുരിത കാലത്ത് പോലും പ്രതിദിനമാണ് ഇന്ധന വില കയറ്റിയത്. പാചകവാതക വിലയാവട്ടെ 33% വര്‍ദ്ധിപ്പിച്ചു. 23 ലക്ഷം കോടി രൂപയാണ് മോഡി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഊറ്റിയെടുത്തത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കിയതോടെ കേരളത്തിലെ 80 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ 8 മാസത്തിനിടയില്‍ മാത്രം 1050 കോടിയാണ് നഷ്ടപ്പെട്ടത്. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 6 ലക്ഷം കോടി സമാഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. റോഡ് മുതല്‍ വിമാനത്താവളം വരെ വിറ്റു കൊണ്ടാണ് ഈ തുക സമാഹരിക്കുന്നത്. ഇതെല്ലാം കടുത്ത ജനദ്രോഹമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയതയും, ജനങ്ങളെ ദ്രോഹിക്കുന്ന ആഗോള വല്‍ക്കരണ നയങ്ങളും സംഘപരിവാര്‍ അജണ്ടയാണെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍

സി.പി. എം 3838 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കും. 225 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബറിലും, 18 ഏരിയ സമ്മേളനങ്ങള്‍ നവംബറിലുമാണ് നടത്തുക.
ജില്ലാ സമ്മേളനം ഡിസംബര്‍ 10 മുതല്‍ 12 വരെ എരിപുരത്താണ്. സെപ്തംബര്‍ 28 ന് വൈകുന്നേരം 4 മണിക്ക് സ്വാഗതസംഘ രൂപീകരണ യോഗം ബേങ്ക് ഹാളില്‍ നടക്കും. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോള്‍ 3685 ബ്രാഞ്ചുകളും 218 ലോക്കലുകളുമാണ് ജില്ലയിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 3838 ബ്രാഞ്ചുകളും 225 ലോക്കലുകളുമാണുള്ളത്. 4 വര്‍ഷത്തിനിടയില്‍ 319 ബ്രാഞ്ചുകളും 7 ലോക്കല്‍ കമ്മിറ്റികളും വര്‍ധിച്ചു.

വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ഈ സമ്മേളനത്തോടനുബന്ധിച്ച് ചിലയിടങ്ങളില്‍ നിലവിലുള്ള ബ്രാഞ്ച്‌ലോക്കല്‍ ഘടകങ്ങള്‍ വിഭജിച്ച് പുതിയ ഘടകങ്ങള്‍ നിലവില്‍ വരും. ഇക്കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ പാര്‍ട്ടി സംഘടന വിപുലീകരിക്കാനും ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെയും വര്‍ഗ്ഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടി സമ്മേളനത്തിലുണ്ടാകും. വിമര്‍ശനസ്വയംവിമര്‍ശനാടിസ്ഥാനത്തിലായിരിക്കും സമ്മേളനങ്ങളില്‍ പരിശോധന നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സമരവും സമ്മേളനങ്ങളും സംഘടിപ്പിക്കുക.

cmsvideo
  കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

  സമരത്തില്‍ നിശ്ചിത എണ്ണം ആളുകളും, ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും, മറ്റ് സമ്മേളനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായിരിക്കും പങ്കെടുക്കുന്നത്. ബഹുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കുടുംബയോഗങ്ങളും, പ്രഭാഷണങ്ങളും വെബിനാറുകളും, ടേബിള്‍ടോക്കും, കലാസാഹിത്യ മത്സരങ്ങളും ഓണ്‍ലൈനായി നടത്തും. ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് 3838 കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

  English summary
  MV Jayarajan says more leaders from Congress and League will come and joins with CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X