• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലും വന്‍കോടതി സമുച്ചയം വരുന്നു: 24.55 കോടി ബഡ്ജറ്റില്‍ ഏഴുനില കെട്ടിടം

തലശേരി: തലശേരി ജില്ലാ കോടതിക്കു പുറമേ കണ്ണൂര്‍ നഗരത്തിലെ കോടതി സമുച്ചയവും ഇനി പുതുമോടി കൈവരിക്കും. തലശേരി ജില്ലാകോടതി വന്‍കെട്ടിടസമുച്ചയത്തോടെ പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ കോടതിയുടെ അപര്യാപ്തതകളെ കുറിച്ച് ഏറെ ചര്‍ച്ച നടന്നിരുന്നു. വികസനവഴികളില്‍ സംസ്ഥാനത്തെ മറ്റുകോടതികള്‍ മുന്നേറുമ്പോഴും മുരടിപ്പിലായിരുന്ന കണ്ണൂര്‍ മുന്‍സിഫ് കോടതി സമുച്ചയത്തിനാണ് ഇപ്പോള്‍ പുതുജീവന്‍വയ്ക്കുന്നത്.

അഭിഭാഷകരുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനയും നിവേദനവും കണക്കിലെടുത്ത് കണ്ണൂര്‍ നിയോജക മണ്ഡലം എം. എല്‍. എ കടന്നപ്പള്ളി രാമചന്ദ്രന്റെ ഫണ്ടില്‍നിന്ന് 24.55 കോടി ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെയാണ് ഏഴുനിലയുള്ള കോടതിസമുച്ചയനിര്‍മാണത്തിന് വഴി തുറന്നത്. ഏഴുകോടതികളാണ് ഇവിടെ പ്രവര്‍ത്തിക്കുക. കെട്ടിടത്തിന്റെ താഴെ വാഹനപാര്‍ക്കിങ്, മുകള്‍ നിലയില്‍ മുന്‍സിഫ്, മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് താമസിക്കാനുള്ള സംവിധാനം അടക്കമുള്ളതാണ് പുതിയ കെട്ടിടസമുച്ചയം.

സ്ഥലസൗകര്യം ലഭ്യമാകുന്നതോടെ പുതിയ അഡീഷനല്‍ ജില്ലാകോടതികളും കണ്ണൂരില്‍ നിലവില്‍ വരും. ഇതുവരെ അഡീഷനല്‍ ജില്ലാകോടതികള്‍ക്ക് സ്ഥലപരിമിതിയായിരുന്നു തടസമായി ഹൈക്കോടതി തടസമായി ചൂണ്ടിക്കാട്ടിയിരുന്നത്. 2012-ല്‍ സബ് കോടതി യാഥാര്‍തഥ്യമായതു മുതല്‍ കൂടുതല്‍ കോടതികളോടെയുള്ള കോടതി സമുച്ചയത്തിന് ശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ 2019 ജൂലായ് ഒന്നിനാണ് അധികൃതരുടെ ശ്രദ്ധയില്‍ കോടതി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം അതിശക്തമായി ഉയരുന്നത്.

cmsvideo
  Third wave dangerous for kids?

  അന്നത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്നിവരുടെ ഇടപെടലുകളും ചുവപ്പുനാട അഴിച്ചു നീക്കങ്ങള്‍ വേഗത്തിലാക്കി. ഇതോടെ 2021 മെയ്് 31-നാണ് സര്‍ക്കാര്‍ഭരണാനുമതി നല്‍കുന്നത്. എന്നാല്‍ നിലവിലെ കോടതിക്ക് പുറകിലുള്ള മുന്‍സിഫ്, മജിസ്‌ട്രേറ്റ്്, മൊബൈല്‍ മജിസ്‌ട്രേറ്റ്് എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റാതെകെട്ടിടസമുച്ചയം സ്ഥാപിക്കാനാകില്ല.ഇതോടെ ഇവര്‍ക്ക് താല്‍ക്കാലികമായി വാടകകെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാര്‍ അസോസിയേഷനുകളും മറ്റു സംഘടനകളും. തലശേരി ജില്ലാകോടതിക്ക് സമീപം എ. എന്‍ ഷംസീര്‍ എം. എല്‍. എയുടെ ഫണ്ടില്‍ നിന്നുള്ള തുകയുപയോഗിച്ചാണ് വന്‍കെട്ടിടസമുച്ചയമുയരുന്നത്. ഇതിന്റെ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. ഇതിനോടൊപ്പം തലശേരി കോടതി വളപ്പിലെ പഴയ കെട്ടിടങ്ങളുടെ നവീകരണവും നടക്കുന്നുണ്ട്.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തലശേരി ജില്ലാകോടതിക്ക് കേരളത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. കടലിന് അഭിമുഖമായി ഉയരുന്ന പുതിയ കെട്ടിടസമുച്ചയവും പൂര്‍ണമായും കാലവസ്ഥാ പ്രത്യേകതകള്‍ പരിഗണിച്ചാണ് നിര്‍മിക്കുക.

  English summary
  New building for Court to be builded at Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X