അപകടാവസ്ഥ തുടരുന്നു, നിടുംപൊയില്‍- മാനന്തവാടി ചുരം റോഡിലുളള വാഹനഗതാഗത നിരോധനം തുടരും
പേരാവൂര്‍: നിടുംപൊയില്‍- മാനന്തവാടി ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയില്‍ ചുരത്തില്‍ നാലാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോഡ് ഇടിഞ്ഞ് വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതോടെയാണ് ഗതാഗതം നിരോധിച്ചത്.
40 മീറ്ററിലധികം നീളത്തില്‍ മൂന്നടിയോളം റോഡ് താഴ്ന്നു. റോഡിന്റെ സംരക്ഷണ ഭിത്തി അടക്കമായിരുന്നു താഴ്ന്നത്. റോഡിന് കുറുകെയും വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (റോഡ് ഡിവിഷന്) എം ജഗദീഷ് അറിയിച്ചു.

റോഡ് പ്രവൃത്തി നടത്തിയ ശേഷം നിടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട്ടിലേക്ക് പോകാന്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡാണ് യാത്രക്കാര്‍ ഉപയോഗിക്കുന്നത്. കനത്ത മഴയില്‍ തകര്‍ന്ന നിടുംപൊയില്‍- മാനന്തവാടി ചുരം റോഡ് കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.
എഡി. എം കെ.നവീന്‍ബാബുവിന്റെ നേതൃത്വത്തില്‍ കെ. എസ്.ഡി. എം. എ ഹസാര്‍ഡ് ആന്‍ഡ് റിസ്്ക് അനലിസ്റ്റ് ജി. എസ് പ്രദീപ്, സീനിയര്‍ കണ്‍സള്‍ട്ടന്റെ് ഡോ.വിജിത്ത് എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരം റോഡിലെ മുപ്പതാംമൈലില്‍ റോഡ് ഇടിഞ്ഞു താണഭാഗം പരിശോധിച്ചതിനു ശേഷമാണ് റോഡിന്റെ ഗുരുതരാവസ്ഥയെ കുറിച്ചുളള വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കനത്ത മഴ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ സംഭവിക്കാമെന്നും റോഡ് കൂടുതല്‍ അപകടകരമാവുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതോടെയാണ് ഇതുവഴിയുളള വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. കണ്ണൂര്‍ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലേക്ക് പോകാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാനറോഡാണ് അടച്ചിട്ടത്. ഇതുകാരണം കൊട്ടിയൂര്‍ പാല്‍ചുരം വഴി മാനന്തവാടി ബോയ്സ് ടൗണിലൂടെ വളഞ്ഞു ചുറ്റിവയനാട്ടിലേക്ക് മണിക്കൂറുകള്‍ ചെലവഴിച്ചു വളഞ്ഞു ചുറ്റി പോകേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
രണ്ടാഴ്ച്ച മുന്‍പ് പെയ്ത കനത്ത മഴയില്‍ പാല്‍ചുരം റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ ഈ റൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നുണ്ട്.ചരക്കുലോറികളുടെ ഇതുവഴിയുളള പ്രയാണം പാല്‍ചുരം റോഡിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്. കെ. എസ്. ആര്.ടി.സി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോയി മടങ്ങുന്നത്.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications