കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐആര്‍പിസിക്കെതിരായ കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ നീക്കം: രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: സന്നദ്ധ സംഘടനയായ ഐആര്‍പിസിക്കെതിരായ നീക്കത്തില്‍ കണ്ണൂര്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് പി ജയരാജന്‍. ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല. എല്ലാം ഞങ്ങള്‍ ഒറ്റയ്ക്ക് നടത്തിക്കോളും, ആരുടേയും സേവനം ആവശ്യമില്ല എന്ന നിലപാടാണ് കണ്ണൂര്‍ മേയര്‍ സ്വീകരിച്ചിട്ടുള്ളത്. സേവന പ്രവര്‍ത്തനത്തില്‍ മറ്റ് സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത് .അതിനു പകരം ശവസംസ്‌ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ്ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പയ്യാമ്പലം കടപ്പുറത്ത്
പ്രോട്ടോകോൾ അനുസരിച്ചു സംസ്കരിക്കുന്നത് പരിശീലനം സിദ്ധിച്ച ഐആര്‍പിസി വളണ്ടിയർമാരാണ്. ഇതുകൂടാതെ മുസ്‌ലിം ഖബർസ്ഥാനുകളിലും ക്രിസ്ത്യൻ സെമിത്തേരികളിലും മതാചാരങ്ങളനുസരിച്ചു ഐആര്‍പിസി വളണ്ടിയർമാർ മൃതദേഹങ്ങൾ സംസ്‌ക്കരിച്ചുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ മേയർ ഈ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണ്.

pjayarajan

എല്ലാം ഞങ്ങൾ ഒറ്റയ്ക്ക് നടത്തിക്കോളും, ആരുടേയും സേവനം ആവശ്യമില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഒരു ദശകത്തോളമായി കണ്ണൂർ ജില്ലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ഐആര്‍പിസി ."മതമോ രാഷ്ട്രിയമോ പരിഗണിക്കാതെ എല്ലാവർക്കും സേവനം " അതാണ് ഐആര്‍പിസി യുടെ മുദ്രാവാക്യം.

ഗണേഷ് അടക്കം 4 പേര്‍ മന്ത്രിസ്ഥാനം പങ്കിടും, എല്‍ജെഡി ഔട്ട്, ജോസിന് ഒന്ന് മാത്രം, വകുപ്പ് ഇങ്ങനെഗണേഷ് അടക്കം 4 പേര്‍ മന്ത്രിസ്ഥാനം പങ്കിടും, എല്‍ജെഡി ഔട്ട്, ജോസിന് ഒന്ന് മാത്രം, വകുപ്പ് ഇങ്ങനെ

ഇവിടെയാണ് രാഷ്ട്രീയ മത്സരത്തിന് തങ്ങൾ തയ്യാറാണെന്ന വെല്ലുവിളിയോടെ മേയർ മുന്നോട്ടു വന്നിട്ടുള്ളത് .സേവന പ്രവർത്തനത്തിൽ മറ്റ്‌ സംഘടനകളും മുന്നോട്ടു വരുന്നത് സ്വാഗതാർഹമാണ്.എന്നാൽ കോർപ്പറേഷൻ എല്ലാ സംഘടനകളെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത് .അതിനു പകരം ശവസംസ്ക്കാര ചടങ്ങുപോലും രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മത്സരത്തിന് വേദിയാകുന്നത് മേയറുടെ നിലപാടിന്റെ ഫലമാണ്.

മന്ത്രിസഭയിൽ കൊല്ലത്ത് നിന്ന് 5 പേർ ?ഉറപ്പിച്ച് ഗണേഷ് കുമാർ..സിപിഎമ്മിൽ നിന്ന് സാധ്യത ഇങ്ങനെമന്ത്രിസഭയിൽ കൊല്ലത്ത് നിന്ന് 5 പേർ ?ഉറപ്പിച്ച് ഗണേഷ് കുമാർ..സിപിഎമ്മിൽ നിന്ന് സാധ്യത ഇങ്ങനെ

മാത്രവുമല്ല നമ്മുടെ നാടിനെകുറിച്ചു മറ്റിടങ്ങളിൽ മോശം അഭിപ്രായം ഉണ്ടാക്കുന്നതിന് മേയർതന്നെ മുൻകൈ എടുക്കുന്നത് ഖേദകരമാണ് .ഇത് തിരിത്തിക്കുന്നതിന് വേണ്ട ഇടപെടൽ നടത്തണമെന്ന് നേതൃത്വത്തിലുള്ളവരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഐആര്‍പിസി നടത്തുന്ന സേവന പ്രവർത്തങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്ന് ഓർമ്മിപ്പിക്കുന്നു.

English summary
P Jayarajan with harsh criticism against Kannur Corporation over irpc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X