• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലത്തായി പീഡന കേസ്: പ്രതിക്കെതിരെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും

 • By Desk

പാനൂർ: പാലത്തായി പീഢനകേസിൽ ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. കോടതി നിർദ്ദേശത്താലുള്ള രണ്ടാം ഘട്ട അന്വേഷണം പുരോഗമിച്ചു വരികയാണ്. തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് കേസിന്റെ രണ്ടാം ഘട്ടത്തിൽ നടന്നുവരുന്നത്. ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.

കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!

കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നും ബി ജെപി ​നേ​താ​വു​മാ​യ ക​ട​വ​ത്തൂ​ർ കു​റു​ങ്ങാ​ട്ട് പ​ത്മ​രാ​ജ​ൻ 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണു​ള്ള​ത്. പ​ത്മ​രാ​ജ​ന്‍റെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി 14 ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇതിനിടെ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വു​ക​ളാ​യ പ്ര​തി​യു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടേ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​കൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു.

cmsvideo
  Palathayi Child Abuse Case Accused Pathmarajan Got Bail | Oneindia Malayala

  ഫോ​റ​ൻ​സി​ക് ലാ​ബി​ലെ സൈ​ബ​ർ വിം​ഗി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കും. ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത്, ക​ണ്ണൂ​ർ ന​ർ​ക്കോ​ട്ടി​ക് സെ​ൽ എഎ​സ്പി രേ​ഷ്മ ര​മേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇവർ ഇതേ കുറിച്ചും പരിശോധന നടത്തും. നാ​ലു ദി​വ​സം എ​എ​സ്പി രേ​ഷ്മ ര​മേ​ശ് പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ചെല​വ​ഴി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ഡി​യോ റെ​ക്കോ​ർ​ഡും ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന വീ​ഡി​യോ റെ​ക്കോ​ഡിം​ഗും അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലേ​ക്ക് ര​ണ്ടു വി​ദ​ഗ്ധ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ട് പ്ര​മു​ഖ മ​നോ​രോ​ഗ വി​ദ​ഗ്ധ​രെ കൂ​ടി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

  ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉടൻ പു​റ​ത്തി​റ​ങ്ങും. കേ​സ് അന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും കൗ​ൺ​സി​ലേ​ഴ്സും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ട്. ഏറെ വിവാദമായ പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച് ഭാഗികമായ കുറ്റപത്രമാണ് നേരത്തെ കോടതിയിൽ സമർപ്പിച്ചത്. ഇതിൽ പ്രതിയായി ചുമത്തപ്പെട്ട പത്മരാജനെതിരെ തെളിവുകളില്ലെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഐ ജി ശ്രീജിത്ത് തന്നെ ഫോൺ ചെയ്ത മുഹമ്മദാലി എന്നയാളുമായി പങ്കുവെച്ചത് ഏറെ വിവാദമായിരുന്നു. ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.

  English summary
  Palathayi case: Charge sheet to be submitted soon againt BJP leader
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X