Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂർ കൊലപാതകം: 'ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി, കഴുത്തറുത്തു'; പ്രതിയുടെ കുറ്റസമ്മത മൊഴി; അറസ്റ്റ്

കണ്ണൂര്‍: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നെന്നും യുവതി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് മൊഴി നൽകി. വീട്ടില്‍ കയറി വിഷ്ണുപ്രിയയെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു എന്നാണ് പ്രതിയുടെ മൊഴി.

ആദ്യം അടുക്കളയിലേക്കാണ് ഇയാൽ പോയത്. ഇവിടെ വിഷ്ണുപ്രിയയെ കണ്ടില്ല. ഇതിനു പിന്നാലെ പ്രതി മുറിയിലേക്ക് പോവുകയായിരുന്നു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ വിഷ്ണുപ്രിയ സുഹൃത്തുമായി വാട്ട്‌സ്ആപ്പ് വീഡിയോ കോളില്‍ ആയിരുന്നു. പ്രതിയെ കണ്ട് ഭയന്ന് പരിഭ്രാന്തയായി ഇയാളുടെ പേരു വിളിച്ചുപറഞ്ഞ് വിഷ്ണുപ്രിയ ചാടിയെഴുന്നേറ്റു. ഈ സമയം കൈയിലിരുന്ന ചുറ്റിക കൊണ്ട് പെണ‍്കുട്ടിയുടെ തലയ്ക്കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിക്കുകയായിരുന്നു.

1

കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് പ്രതി ചുറ്റിക വാങ്ങിയത്. ദിവസങ്ങളായി ശ്യാംജിത് വിഷ്ണുപ്രിയയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് യുവതിയുടെ പിതാവിന്റെ സഹോദരി മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് വിഷ്ണുപ്രിയയെ ഒറ്റയ്ക്ക് കിട്ടുമെന്ന് പ്രതിയായ ശ്യാംജിത്ത് കരുതി. മരണാനന്തര ചടങ്ങ് നടക്കുന്ന വീട്ടിൽ നിന്ന് വിഷ്ണുപ്രിയ ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തുന്നത് പ്രതി കണ്ടു. പെൺകുട്ടി വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് പ്രതിയും എത്തുന്നത്.

2

വിഷ്ണുപ്രിയ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രണയനിഷേധം കടുത്ത പകയിലേക്കെത്തിയെന്നും ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോടു സമ്മതിച്ചു. പ്രണയത്തിലായിരുന്ന വിഷ്ണുപ്രിയയും മുൻ കാമുകനായ ശ്യാംജിതും ഇടയ്ക്ക് തമ്മിൽ പിണങ്ങിയിരുന്നു. തുടർന്ന്, ഇനി ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വിഷ്ണുപ്രിയ അറിയിച്ചു. ഇതോടെ ശ്യാംജിത്തിന് പെണ്‍കുട്ടിയോട് കടുത്ത പകയുണ്ടാവുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.യുന്നു..

3

വിഷ്ണുപ്രിയയെ കൊല്ലാനായി പ്രതി എത്തുമ്പോൾ പെൺകുട്ടി സുഹൃത്തുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇയാളെ കണ്ട പെൺകുട്ടി നിലവിളിക്കുകയും പേര് വിളിച്ചുപറയുകയും ചെയ്തു. തൊട്ടുപിന്നാലെ ഫോൺ ഓഫായി. ഈ സംഭവം പ്രതിയെ കണ്ടു പിടിക്കുന്നതിൽ വളരെ നിർണായകമായി.

5

പ്രതി ബെഡ്റൂമിലേക്ക് കടക്കുന്നത് പെണ‍്കൂട്ടി സുഹൃത്തിന് കാണിച്ചു കൊടുത്തിരുന്നു. വിഷ്ണുപ്രിയയുടെ സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. മണിക്കൂറുകൾ നീണ്ട ചോദ്യ ചെയ്യലിന് പിന്നാലെയായിരുന്നു കുറ്റം സമ്മതിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+