കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരിലെ കോടികളുടെ ഫണ്ട് വെട്ടിപ്പ്:നടപടി വൈകിച്ച് സി.പി. എം നേതൃത്വം

Google Oneindia Malayalam News

കണ്ണൂര്‍:പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഇന്ന് ചേര്‍ന്ന സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗത്തില്‍ ചര്‍ച്ചയായില്ലെന്ന്‌ സൂചന. എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകളും രഹസ്യവിവരങ്ങളും ചോരുന്നത് സംബന്ധിച്ചുള്ള പരിശോധന നടത്തണമെന്ന ആവശ്യം ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. തൃക്കാരക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തത്തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍അതു തെരഞ്ഞെടുപ്പു വിഷയമാക്കി എതിരാളികള്‍ ഉയര്‍ത്തുമെന്ന അഭിപ്രായം ജില്ലാ നേതൃത്വം പ്രകടിപ്പിച്ചതോടെയാണ് വിഷയം ചര്‍ച്ചചെയ്യാതെ മാറ്റിവെച്ചത്.

മാത്രമല്ല ഈ വിഷയം പരിഹരിക്കുന്നതിന് പാര്‍ട്ടി ചുമതലയേല്‍പ്പിച്ച കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി. എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്റെ അസാന്നിധ്യവും വിഷയം ചര്‍ച്ചയാകാത്തതിന് കാരണമായി. എന്നാല്‍ പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പുമമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ തയ്യാറായില്ല. ഇതിനിടെ സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ നടന്ന ഫണ്ട് വിവാദത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

cpm

പയ്യന്നൂര്‍ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ തിരിമറിയുണ്ടായെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നപ്പോള്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ നടത്തിയ അന്വേഷണത്തിനിടെയാണ് രക്തസാക്ഷി ഫണ്ടിലും വെട്ടിപ്പ് നടന്നതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത് 2010 ജൂലായ് പതിനൊന്നിനാണ് പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങള്‍ വീട്ടാനും വീടു നിര്‍മിച്ച് നല്‍കാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്. ധനരാജിന് പയ്യന്നൂര്‍ മേഖലയിലുണ്ടായിരുന്ന ജനസ്വാധീനം കാരണം ഫണ്ട് സമാഹരണത്തിനായി ജനങ്ങള്‍ കൈയ്യ് മെയ് മറന്നു സഹായിച്ചു.

ഒരു കോടിയോളം രൂപ ഇങ്ങനെ സമാഹരിച്ചതായാണ് വിവരം. വീടു നിര്‍മ്മാണത്തിന് 25 ലക്ഷത്തിലധികം രൂപ ചെലവായി. ഭാര്യയുടെയും രണ്ടു മക്കളുടെയും പേരില്‍ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരില്‍ 3 ലക്ഷം രൂപയും ആകെ 18 ലക്ഷം രൂപയും സ്ഥിരം നിക്ഷേപം നടത്തി. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിരം നിക്ഷേപമായി.പാര്‍ട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ സ്വകാര്യ ജോയന്റ് അക്കൗണ്ടിലായിരുന്നു ഈ തുക നിക്ഷേപിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ നടത്താന്‍ ഈ പണം വിനിയോഗിക്കുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം അതേ സമയം ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ സഹകരണ ബാങ്കിലെ കട ബാധ്യത രക്ത സാക്ഷി ഫണ്ടില്‍ നിന്നും വീട്ടിയില്ല. ഭാര്യയ്ക്ക് പാര്‍ട്ടി ജോലി നല്‍കിയിട്ടുണ്ടെന്നും കിട്ടുന്ന ശമ്പളത്തില്‍ നിന്നും ബാധ്യത അടച്ചു വീട്ടണമെന്നായിരുന്നു ചില നേതാക്കളുടെ വാദം.42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിലൂടെ ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ പലിശ ഒരു ഏരിയാ നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്

English summary
Payyannur crore fund laundering: CPM leadership delays action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X