അട്ടപ്പാടി മധു കേസ്: സംസ്ഥാന സര്‍ക്കാരിന് കടുത്ത അവഗണനയെന്ന് ടി പത്മനാഭന്‍
കണ്ണൂര്‍: അട്ടപ്പാടിയിലെ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ കേസിനോട് സര്‍ക്കാര്‍ കാണിച്ചത്് കടുത്ത അവഗണനയാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി പത്മനാഭന്‍.
വിശന്നുവലഞ്ഞ ആ മനുഷ്യന്‍ ഒരു കടയില്‍ നിന്ന് ധാന്യം മോഷ്ടിച്ചതിന്റെ പേരില്‍ കടയുടമയും സംഘവും കൈകള്‍ കെട്ടി തല്ലിക്കൊന്നത് അതീവ വേദനയുളവാക്കുന്നതാണ്.ആ പാവപ്പെട്ട ആദിവാസിക്ക് നീതികിട്ടാന്‍ എത്ര വൈകിയത് എന്തുകൊണ്ടാണ്.

മധുവിന്റെ കേസ് വാദിക്കാന്‍ മജിസ്‌ട്രേറ്റിന് സമയമില്ല.കേസിനായി മൂന്നു സ്‌പെഷ്യല്‍ പ്രോസിക്യുട്ടറെ നിയമിച്ചെങ്കിലും അവര്‍ക്ക് ശമ്പളമോ സഞ്ചാര സൗകര്യമോ ഓഫീസോ ഒന്നും നല്‍കാത്തതിന്റെ പേരില്‍ അവര്‍ കേസ് ഉപേക്ഷിച്ച് പോവുകയായിരുന്നു.
ഒടുവില്‍ നാലാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യുട്ടറെ നിയമിച്ച് അയാള്‍ക്ക് ശമ്പളമായി നല്‍കിയത് വെറും 140 രൂപ. തൊഴിലുറപ്പു കൂലി ഇതിനേക്കാള്‍ കൂടുതലുണ്ട്.എങ്കിലും അയാള്‍ നല്ല നിലയില്‍ കേസ് കൈകാര്യം ചെയ്യുന്നു. സര്‍ക്കാരല്ലേ ഇവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടത്്്. ടി.പ്ത്്മനാഭന്‍ ചോദിച്ചു.
.പ്രൊസിക്യുട്ടര്‍ രാജിവെക്കാതെ എതിര്‍പ്പ് നേരിട്ട് കേസ് നടത്തുന്ന കാര്യം എത്രയോ തവണ ഞാന്‍ മു ഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി അദ്ദേഹം അസംബ്ലിയില്‍ ഈക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. പരിപാടിയില്‍
ഡോ.ടി ശിവദാസന്‍ എം. പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു,ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍. അഡ്വ.പി.കെ അന്‍വര്‍, എം.കെ രമേഷ്‌കുമാര്‍, ഡോ. എ വത്സലന്‍, പി.കെ വിജയന്‍,ടിപ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു എഴുതിയ ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍ ടി.പത്മനാഭന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഏറ്റുവാങ്ങി.












Click it and Unblock the Notifications