കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ സിപിഎമ്മിന്റെ കണക്കു പുറത്തുവന്നു; രണ്ടായിരം മുതല്‍ ആറായിരം വോട്ടിനുവരെ പികെ ശ്രീമതി ജയിക്കും, ശബരിമല വിഷയം ഏശിയില്ലെന്ന് വിലയിരുത്തൽ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം സുനിശ്ചിതമെന്നു സിപിഎം സംഗതി വെറുതെ പറയുന്നതില്ല ബൂത്തുതലത്തില്‍ ലഭിച്ച കണക്കുകള്‍ വെട്ടിയും കുറച്ചും ആറ്റിക്കുറുക്കിയുണ്ടാക്കിയ കണക്കാണിത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക് ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്കു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരിനെ കുറിച്ചോര്‍ത്ത് ബേജാറാകേണ്ടതില്ലെന്നാണ് കണക്കുകള്‍ ഉദ്ധരിച്ചു പാര്‍ട്ടി ജില്ലാ നേതൃത്വം പറയുന്നത്.

വീഴുന്ന വോട്ടും തെറ്റാത്ത കണക്കും

വീഴുന്ന വോട്ടും തെറ്റാത്ത കണക്കും

പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ പലപ്പോഴും തെറ്റാറുണ്ടെങ്കിലും ഇക്കുറിയതു സംഭവിക്കില്ലെന്നാണ് ആത്മവിശ്വാസം.ഇക്കുറി ഉറച്ചപാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് ലിസ്റ്റില്‍ കയറിയിട്ടുള്ളത്. സംശയമുള്ളവരുടെയെല്ലാം വെട്ടിനീക്കി.ബൂത്ത് തലത്തില്‍ നിന്നും അരിച്ചെടുത്ത കണക്കാണ് ലോക്കലിലെയും ഏരിയയിലേക്കും ഒടുവില്‍ ജില്ലയിലേക്കും കൈമാറിയത്. ഇതുപ്രകാരമാണ് പി.കെ ശ്രീമതിയുടെ വിജയം ഉറപ്പാക്കിയത്.

ശബരിമല വിഷയം ഏശിയില്ല

ശബരിമല വിഷയം ഏശിയില്ല

ശബരിമല വിഷയമൊന്നും കണ്ണൂരില്‍ വലുതായി ഏശിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. പി.കെ ശ്രീമതിയുടെ എം.പിയെന്ന നിലയിലുള്ള മികച്ച പ്രകടനം മുഴുവന്‍ ജനവിഭാഗങ്ങളുടെയും വോട്ടുനേടാന്‍ സഹായിച്ചുവെന്നും കണ്ണൂരിലെ ന്യൂനപക്ഷമടക്കമുള്ള ജനവിഭാഗങ്ങള്‍ ഇക്കുറിയും തങ്ങളെ പിന്‍തുണച്ചുവെന്നും എല്‍.ഡി. എഫ് നേതാക്കള്‍ പറയുന്നു.

ജനാധിപത്യ വോട്ടുകള്‍ തുണയ്ക്കുമോ...

ജനാധിപത്യ വോട്ടുകള്‍ തുണയ്ക്കുമോ...


കണ്ണൂരില്‍ കള്ളവോട്ടുകള്‍ക്കു ജനാധിപത്യ വോട്ടുകളെന്നാണ് പറയുന്നത്. ഇക്കുറി ചരിത്രത്തിലില്ലാത്ത വിധം ജനാധിപത്യ വോട്ടുകള്‍ വീണിട്ടുണ്ടെന്നാണ് നിഗമനം. ഒരുബൂത്തില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 25കള്ളവോട്ടുചെയ്താല്‍ വിജയമുറപ്പാണെന്നായിരുന്നു വിലയിരുത്തല്‍. ഇതുപ്രകാരം ജില്ലയിലെ 1800 ബൂത്തുകളില്‍ മിക്കയിടങ്ങളിലും കള്ളവോട്ടുവീണു.

ജനാധിപത്യ വോട്ട്

ജനാധിപത്യ വോട്ട്

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവരവരുടെ പോക്കറ്റുകളില്‍ കള്ളവോട്ടു ചെയ്യാറുണ്ടെങ്കിലും അത്ര വിപുലമായി ചെയ്യാന്‍ കഴിയാറില്ല. ജനാധിപത്യ വോട്ടുകള്‍ ഇക്കുറി തങ്ങളെ തുണയ്ക്കുമെന്ന ഉറച്ചവിശ്വാസവും സിപിഎമ്മിനുണ്ട്. യാതൊരു തരംഗവും അതിനു മുകളില്‍ പറക്കില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടു തന്നെയാണ് പി.കെ ശ്രീമതി ജയിക്കുമെന്നു പാര്‍ട്ടി ഇത്രയ്ക്കങ്ങു ഉറപ്പിച്ചു പറയുന്നത്.

കളവില്‍ ചതിയുണ്ടായാല്‍

കളവില്‍ ചതിയുണ്ടായാല്‍

കണ്ണൂരിലെ കള്ളവോട്ടുകാര്‍ക്കു ഓന്തിന്റെ സ്വഭാവമാണ്. ഒരു പാര്‍ട്ടിക്കായി കള്ളവോട്ടിനിറങ്ങി മറ്റൊരു സ്ഥാനാര്‍ഥിയുടെ ചിഹ്‌നത്തില്‍ വോട്ടുകുത്തുന്ന വേന്ദ്രന്‍മാര്‍ കണ്ണൂരിലുണ്ട്.ഓപണ്‍ വോട്ടുകളും ഇങ്ങനെ മറിയാറുണ്ട്. അതുകൊണ്ടാണ് ഇത്തരം വോട്ടുകള്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്ന നിര്‍ദേശം സി.പി. എം പ്രാദേശികഘടകങ്ങള്‍ക്കു നല്‍കിയത്.

അടിയോഴുക്ക്

അടിയോഴുക്ക്

പാര്‍ട്ടി അനുഭാവികളെ കൊണ്ടു ഒരുകാരണവശാലും ഇത്തരംവോട്ടുകള്‍ ചെയ്യിക്കരുതെന്നാണ് മേല്‍ക്കമ്മിറ്റി നിര്‍ദേശം. പാര്‍ട്ടി കണക്കുകള്‍ മുഴുവന്‍ തെറ്റിക്കുന്നത് ഇത്തരം കള്ളവോട്ടുകളിലെ വ്യാജനാണ്. അടിയൊഴുക്ക് എന്നു ഓമനപേരിട്ടു വിളിക്കുന്നതും ഇതിനെ തന്നെ.

പ്രതീക്ഷയോടെ ശ്രീമതി: പുതിയവോട്ടര്‍മാര്‍ തുരുപ്പുചീട്ട്

പ്രതീക്ഷയോടെ ശ്രീമതി: പുതിയവോട്ടര്‍മാര്‍ തുരുപ്പുചീട്ട്

കാടിളക്കിയുള്ള പ്രചാരണം ചിട്ടയോടെ ചെയ്യാന്‍ ഇക്കുറി പി.കെ ശ്രീമതിക്കായി. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാനും അഞ്ചുവര്‍ഷം കൊണ്ടു താന്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ ബോധ്യപ്പെടുത്താനും കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പു മൂര്‍ച്ഛിക്കവെ എതിര്‍ സ്ഥാനാര്‍ഥി കെ.സുധാകരന്‍ ഫെയ്‌സബുക്കിലൂടെ നടത്തിയ ഓള് പ്രയോഗവും സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും തനിക്കു ഗുണം ചെയതെന്നാണ് ശ്രീമതിയുടെ അവകാശവാദം.

ചർച്ചയായത് വികസനം

ചർച്ചയായത് വികസനം

വികസനം തന്നെയാണ് ഇക്കുറിയും ചര്‍ച്ചയായത്. ശബരിമലയോ, അക്രമരാഷ്ട്രീയമോ, ദേശീയരാഷ്ട്രീയമോ അത്രവലിയ വിഷയമായില്ല. എന്നാല്‍ മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വികാരം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടത്തി. ഈ വോട്ടുകളിലൊരു വിഹിതം എല്‍.ഡി. എഫിനു ലഭിച്ചുവെന്നാണ് വിശ്വാസം. ഇതിനെല്ലാമുപരി എല്‍.ഡി. എഫ് ഒളിപ്പിച്ചുവെച്ചതുരുപ്പു ചീട്ടുകളിലൊന്ന് ഇപ്പോഴാണ് പുറത്തെടുക്കുന്നത്. ജില്ലയിലെ ഒന്നേകാല്‍ലക്ഷം പുതിയ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്കു വോട്ടു ചെയ്തുവെന്നാണ് അവകാശവാദം. പുതിയ വോട്ടര്‍ ഇടതിനു അനുകൂലമായി ചിന്തിച്ചാല്‍ ഇക്കുറിയും പാട്ടുംപാടി ജയിക്കാമെന്നാണ് സി.പി. എം കണക്കുകൂട്ടല്‍.

English summary
PK Sreemati is to win from 2,000 to 6,000 votes sayas CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X