പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍; നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പനയും ഉപയോഗവും നിരോധിച്ചു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പനയും ഉപയോഗവും കര്‍ശനമായി നിരോധിച്ചതായി കണ്ണൂര്‍ നഗരസഭാ അധികൃതര്‍ അറിയിച്ചു. നിരോധന അറിയിപ്പ് കടകളില്‍ പോസ്റ്റര്‍ പതിച്ച് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ഹാഷിം ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്‍ ടി കെ ഹനീഫ, കൗണ്‍സിലര്‍ സ്വാമിദാസന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ജിതേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ജില്ല കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെയും ഉദ്യോഗസ്ഥര്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡിലുണ്ടാകും. പ്ലാസ്റ്റിക് കാരിബാഗുകള്‍, ഒറ്റ തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ജില്ലയില്‍ നേരത്തെ തന്നെ നിരോധിച്ചതാണ്.
നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ പട്ടണങ്ങളില്‍ ആയതിനാല്‍ നഗരസഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കോഴിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജില്ലയില്‍ രണ്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ കോഴി വില്‍പന കടകളില്‍നിന്നും മാലിന്യം ഇവിടേക്ക് തന്നെ എത്തിക്കുന്നുവെന്നും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതിന് ആവശ്യമായ കരാര്‍ കോഴി കച്ചവടക്കാരുമായി ഉണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications