പൊയിലൂരില്‍ അമ്മയെ വെട്ടിപരുക്കേല്‍പ്പിച്ച ലഹരിക്കടിമയായ മകനെ പൊലിസ് അറസ്റ്റു ചെയ്തു
പാനൂര്‍: പൊയിലൂരില്‍ ലഹരിക്കടിമയായ മകന്‍ അമ്മയുടെ കൈക്ക് വെട്ടിയ മകനെ കൊളവല്ലൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. വടക്കെപൊയിലൂര്‍ വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ് (28) വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ അരിവാള്‍ കൊണ്ടു വെട്ടിയത്. കൈക്ക് പരുക്കേറ്റ ജാനുവിനെ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കിയതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിച്ചു. ലഹരിക്കടിമയാണ് നിഖില്‍ രാജെന്ന് പോലീസ് പറഞ്ഞു.
കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി നിഖില്‍ രാജിനെ അറസ്റ്റു ചെയ്തു. നിഖില്‍ രാജ് വളര്‍ത്തു നായയെ വീട്ടില്‍ കൊണ്ടുവന്നതിനെ ചൊല്ലിയുള്ളതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് ഈയാളെ അറസ്റ്റു ചെയ്തത്. ലഹരിക്കടിമയായ നിഖില്‍ രാജ് വീട്ടില്‍ വന്ന് സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഈയാള്‍ അക്രമ പ്രവണത കാണിക്കുന്നയാളാണെന്നും കാ്്ണിച്ചു നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്.

അമ്മ ജാനുവും ഈയാളെ അറസ്റ്റു ചെയ്തു ലഹരിവിമുക്ത കേന്ദ്രത്തിലേക്ക്അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.പൊലിസ് അറസ്റ്റു ചെയ്ത നിഖില്‍ രാജിനെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് അയക്കാന്‍ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഹരജി നല്‍കുമെന്ന് പൊലിസ് അറിയിച്ചു. സ്ഥിരം ലഹരിക്കടിമയായ നിഖില്‍ രാജ് ജോലിയൊന്നും ചെയ്യാതെ അമ്മയോട് പണം ആവശ്യപ്പെടാറുണ്ടെന്നും കൊടുത്തില്ലെങ്കില്‍ അക്രമസ്വഭാവം കാണിക്കാറുണ്ടെന്നുമാണ് കൊളവല്ലൂര്‍പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്്. വടക്കെപൊയിലൂരിലെ വീട്ടില്‍ നിന്നാണ് ഈയാളെ അറസ്റ്റു ചെയ്തത്. ശാന്തസ്വഭാവത്തോടെയാണ്‌നിഖില്‍ രാജ് പൊലിസ് അറസ്റ്റു ചെയ്തിനു ശേഷം കൂടെ പോയത്.
അമിതമായ ലഹരി ഉപയോഗം കാരണം ഈയാള്‍ ചിലപ്പോഴെക്കെ അക്രമസ്വഭാവം കാണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.ഈ സാഹചര്യത്തിലാണ് സംഭവത്തിനു ശേഷം അമ്മ ജാനു പരാതി നല്‍കാതിരുന്നിട്ടും പൊലിസ് സ്വമേധയാ കേസെടുത്തത്. സര്‍ക്കാരിന്റെ വിമുക്തി പദ്ധതി പ്രകാരം ലഹരിക്ക് അടിമകളായ വരെ ചികിത്‌സിച്ചു ഭേദപ്പെടുത്തുന്നത് കണ്ണൂര്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നുവരികയാണ്. ഐ. ആര്‍.പി.സിയടക്കമുള്ള നിരവധി സംഘടനകള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധിയാളുകളാണ് പദ്ധതിയുടെ ഭാഗമായി ചികിത്‌സ തേടുന്നത്.
കണ്ണൂര്‍ ഐ. ആര്‍.പി.സിയില്‍ ഇത്തരമാളുകള്‍ക്ക് സൗജന്യ ചികിത്‌സയാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ലഹരിവിമോചനകേന്ദ്രം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരവധി മയക്കുമരുന്ന്‌കേസുകളാണ് കണ്ണൂര്‍ ജില്ലയില്‍ പിടികൂടിയത്. ഇതില്‍ ഭൂരിഭാഗവും സിന്തറ്റിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി അതിന്റെ വിതരണക്കാരായി മാറിയവരാണെന്ന് എക്‌സൈസ് പറയുന്നു.












Click it and Unblock the Notifications