ഡംപിങ് യാര്‍ഡിലുണ്ടായ തീപിടിത്തം; കേസെടുത്ത് പൊലീസ്, അന്വേഷണം

തളിപ്പറമ്പ്: തളിപ്പറമ്പ് പൊലിസ് ഡംപിങ് യാര്‍ഡിലുണ്ടായ തീപിടിത്തത്തെ കുറിച്ചു പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് സി. ഐ എ.വി ദിനേശന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്. തീപിടിത്തത്തിനു കാരണം സ്വാഭാവിക അഗ്നിബാധയാണോ അതോ മറ്റെന്തെങ്കിലുമാണോയെന്നാണ് പൊലിസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ നാനൂറോളം വാഹനങ്ങളാണ് കത്തിനശിച്ചത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് തളിപറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യില്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പിടികൂടിയ നിരവധി വാഹനങ്ങളാണ് ഡംപിങ് യാര്‍ഡിലുണ്ടായിരുന്നത്. പരിസരത്ത് തീപിടിത്തമുണ്ടാകുന്നത് നിത്യസംഭവമാണെങ്കില്‍ പോലും ഇതിനു മുന്നോടിയായി പൊലിസിന്റെ നേതൃത്വത്തില്‍ സുരക്ഷാ മുന്‍കരുതലെടുത്തുവന്നൊണ് വിവരം.
പൊലിസിന്റെ നേതൃത്വത്തില്‍ കാടുവെട്ടിത്തെളിച്ചു മുന്നേ തന്നെ ഫയര്‍ബെല്‍റ്റ് സ്ഥാപിച്ചതായി ഉദ്യോഗസ്ഥര്‍ ഉപറയുന്നു. ഒന്നരമീറ്ററോളം വീതിയിലാണ് കാടുവെട്ടിത്തെളിച്ചു ഡംപിങ് യാര്‍ഡിന ചുറ്റു ഫയര്‍ബെല്‍റ്റ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളിലെ പെട്രോള്‍ കത്തി പൊട്ടിത്തെറിച്ചതിനാല്‍ മണിക്കൂറുകളോളം പ്രദേശത്ത് കനത്ത പുക നിലനിന്നിരുന്നു.
റോഡിന് ഇപ്പുറത്തെ പുല്ലുകള്‍ക്കും തീപിടിച്ചത് പൊലിസ് അന്വേഷിക്കുന്നുണ്ട്. നാല് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും നാല്‍പതു പേരടങ്ങിയ ഏഴു യൂനിറ്റ് അഗ്നിരക്ഷാ ഉദ്യോഗസ്ഥാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിയത്. നാലുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിരുന്നത്.

തുടര്‍ച്ചയായ തീപിടിത്തങ്ങള്‍ തളിപ്പറമ്പ് ഫയര്‍സ്റ്റേഷന്റെ താളം തന്നെ തെറ്റിച്ചിരിക്കുകയാണ്. അറുപത്തിനാലാമത്തെ തീപിടിത്തമാണ് തളിപറമ്പ് ഫയര്‍സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഇരുന്നൂറ്റി അന്‍പതിനു മുകളിലാണ് തീപിടിത്തമുണ്ടായത്.
അലക്ഷ്യമായി തീപിടിക്കുന്ന വസ്തുക്കള്‍ കൈക്കാര്യം ചെയ്യുന്നതാണ് അഗ്നിബാധയ്ക്കുകാരണമെന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്. കഴിഞ്ഞ ദിവസം മാടായി പാറയിലുണ്ടായ തീപിടിത്തതില്‍ ഏക്കര്‍കണക്കിന് സ്ഥലം കത്തിനശിച്ചിരുന്നു.












Click it and Unblock the Notifications