• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സഹപ്രവർത്തകയെ കുഞ്ഞിമൊയ്തീൻ കൊലപ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് പോലീസ്

  • By Desk

കണ്ണൂർ: സഹപ്രവർത്തകയെ സ്വർണാഭരണം കവരുന്നതിനായി ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിയെ തലശേരി കോടതി റിമാൻഡ് ചെയ്തു. പാ​ച​ക തൊ​ഴി​ലാ​ളി​യാ​യ അ​മ്പ​ത്തി​യ​ഞ്ചു​കാ​രി​യെ ക​മ്പി​പ്പാ​ര കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇയാൽ മൃതദേഹം കു​റ്റി​ക്കാ​ട്ടി​ല്‍ ത​ള്ളുകയായിരുന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കുഞ്ഞഹമ്മദ് എന്ന കുഞ്ഞിമൊയ്തീനാണ് റിമാൻഡിലായത്.

ത​ല​ശേ​രി മെ​യി​ന്‍ റോ​ഡ് മ​ട്ടാ​മ്പ്രം ച​ക്ക​ര​ക്കാ​ര​ന്‍റ​വി​ട മാ​ക്കോ​ത്താ​ന്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ തി​ല​ക​ന്‍റെ ഭാ​ര്യ നി​ര്‍​മ​ല കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഴി​യൂ​ര്‍ കോ​റോ​ത്ത് റോ​ഡി​ല്‍ മൂ​ന്നാം ഗേ​റ്റി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞു​മൊ​യ്തീ​നെ(58)​യാ​ണ് വെള്ളിയാഴ്ച്ച ഉച്ചയോടെ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാണ്ട് ഹാജരാക്കിയത്. ഡി​വൈ​എ​സ്പി കെ വി വേ​ണു​ഗോ​പാ​ൽ, സി​ഐ സ​ന​ൽ​കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലും കൊ​ണ്ടു പോ​യി തെ​ളി​വെ​ടു​ത്തിരുന്നു. കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ക​മ്പി​പ്പാ​ര വീ​ടി​ന്‍റെ ഓ​ഫീ​സ് മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കുകയും ചെയ്തു.

ബുൾബുൾ ചുഴലിക്കാറ്റ് ആറ് മണിക്കൂറിൽ ശക്തി പ്രാപിക്കും: രണ്ടാഴ്ചക്കിടെ മൂന്നാമത്തെ ചുഴലിക്കാറ്റ്

പ്ര​തി​യു​ടെ​യും കൊ​ല്ല​പ്പെ​ട്ട നി​ർ​മ​ല​യു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​ന് പോ​ലീ​സ് വീണ്ടും കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും. നി​ർ​മ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​വ​ർ​ന്ന ഏ​ഴ് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം വി​റ്റ് ല​ഭി​ച്ച 1,75000 രൂ​പ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ര​ല​ക്ഷം രൂ​പ പ്ര​തി​യു​ടെ വാ​ട​ക വീ​ട്ടി​ലെ സോ​ഫ​ക്ക​ടി​യി​ൽ നി​ന്നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ സ​ഹോ​ദ​രി​യു​ടെ വ​ട​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നി​ർ​മ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു. പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ പ്ര​തി മു​ട്ട പു​ഴു​ങ്ങി. തു​ട​ർ​ന്ന് പു​ഴു​ങ്ങി​യ മു​ട്ട​യും ക​ട്ട​ൻ ചാ​യ​യും നി​ർ​മ​ല​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് എ​ന്ന വ്യാ​ജേ​ന വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ട്ടി​ലൂ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി. തേ​ങ്ങ പൊ​തി​ക്കു​ന്ന ക​മ്പി​പ്പാ​ര കൊ​ണ്ട് ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് അ​ടി​ച്ചു വീ​ഴ്ത്തി.

അ​ടി കൊ​ണ്ട് വീ​ണ നി​ർ​മ​ല ഒ​ച്ച വെ​ച്ചു. തു​ട​ർ​ന്ന് വാ​യ് പൊ​ത്തി ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കേ​സ​ന്വേ​ഷ​ണം വ​ഴി തി​രി​ച്ചു വി​ടാ​ൻ കൊ​ല ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​യ​ൽ​വാ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ കോ​പ്പി കൊ​ണ്ടു വ​ന്നി​ട്ടു. ര​ക്തം പു​ര​ണ്ട ഷ​ർ​ട്ട് ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ങ്ങാ​നി​ട്ടു. നി​ർ​മ​ല​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ട്ടി​ച്ച് തോ​ട്ടി​ലേ​ക്കെ​റി​ഞ്ഞു. തു​ട​ർ​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മാ​ഹി​യി​ലെ ജ്വ​ല്ല​റി​യി​ൽ 1,88,650 രൂ​പ​യ്ക്ക് വി​റ്റു. മു​ഴു​വ​ൻ തു​ക​യും ക​ട​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ 8650 രൂ​പ അ​ഡ്വാ​ൻ​സ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി.

പി​റ്റേ ദി​വ​സം ബാ​ക്കി തു​ക വാ​ങ്ങു​ക​യും ചെ​യ്തു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കൃ​ത്യം ചെ​യ്യാ​ൻ പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​ത്. സ​ഹോ​ദ​രി​യു​ടേ​യും മാ​തൃ സ​ഹോ​ദ​രി​യു​ടേ​യും സ്വ​ർ​ണം വാ​ങ്ങി പ​ണ​യം വെ​ച്ചി​രു​ന്നു. അ​ത് എ​ടു​ത്ത് കൊ​ടു​ക്കാ​ൻ അ​വ​ർ അ​വ​ശ്യ​പ്പെ​ട്ടു. ഇതാണ് കൊ​ല​പാ​ത​ക​ത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.

English summary
Police revealaton came out over Nirmala murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X