• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എംഎൽഎയുടെ ഭാര്യയുടെ പിൻവാതിൽ നിയമനം: കണ്ണൂർ സർവ്വകലാശാലയിൽ പ്രതിഷേധം കത്തുന്നു

 • By Desk

കണ്ണുർ: എംഎൽഎയുടെ ഭാര്യയ്ക്ക് പിൻവാതിൽ വഴി നിയമനം നൽകാനുള്ള നീക്കത്തിനെതിരെ കണ്ണുർ സർവ്വകലാശാലയിൽ വിവാദം കത്തുന്നു. തലശേരി എം എൽ എ യായഎ എൻ ഷംസീറിൻ്റെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാണ് കെഎസ്യുവിൻ്റെ പരാതി. യു ജി സി - എച്ച് ആർ ഡി സെൻററിൽ അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിലേക്കാണ് എംഎൽഎയുടെ ഭാര്യയെ പരിഗണിക്കുന്നത്. ഇൻ്റർവ്യൂ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം സംസ്ഥാന ഗവർണർക്ക് ക്ക് പരാതി നൽകിയിട്ടുണ്ട്.

കോവിഡ് 19 : മെഗാ മേളകളും ഷോപ്പിംഗ് ഫെസ്റ്റിവലുകളും രണ്ടാഴ്ചത്തേയ്ക്ക് നീട്ടാന്‍ നിര്‍ദേശംകോവിഡ് 19 : മെഗാ മേളകളും ഷോപ്പിംഗ് ഫെസ്റ്റിവലുകളും രണ്ടാഴ്ചത്തേയ്ക്ക് നീട്ടാന്‍ നിര്‍ദേശം

ഒരു തസ്തികയിലേക്ക് പത്തുപേരെ ഇൻ്റർവ്യുവിന് ക്ഷണിക്കുന്ന രീതി മാറ്റി 30 പേരെ ക്ഷണിച്ചത് ഷംസീറിന്റെ ഭാര്യയെ ഉൾപ്പെടുത്താനാണ് കെ.എസ്.യുക്കാർ ഉയർത്തുന്ന ആരോപണം. പപെരുമാറ്റചട്ടം നിലവിലുള്ളപ്പോൾ തിരക്കുള്ള നിയമനം നിർത്തി വെക്കണമെന്നാണ് കെ.എസ്.യു രുപീകരിച്ച യൂണിവേഴ്സിറ്റി ഫോറത്തിന്റെ ആവശ്യം.' പിൻവാതിൽ നിയമനം നടത്താനുള്ള നീക്കത്തിൽ നിന്നും സർവ്വകലാശാല അധികൃതർ പിൻമാറണമെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനിയും ആവശ്യപ്പെട്ടിട്ടുണ്ട്.

എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയ്ക്ക് ഓൺലൈൻ ഇൻ്റർവ്യു നടത്തി കണ്ണുർ സർവകലാശാലയിൽ നിയമനം നൽകാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് കണ്ണുർ സർവ്വകലാശാല വൈസ് ചാൻസർ ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ വസതി കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു.വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയോടെ

കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസിൻ്റെ നേതൃത്വത്തിലാണ് ഇരുപതോളം വരുന്ന പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.വി.സിയുടെ വീടിന് മുൻപിലെ ഗേറ്റിന് മുൻപിൽ കൂട്ടം കൂടിയിരുന്ന പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യം വിളിച്ചതിന് ശേഷം ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറി വരാന്തയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന പൊലിസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കിയതിനു ശേഷം പൊലിസ് വാഹനത്തിൽ അറസ്റ്റു ചെയ്തു കൊണ്ടുപോയി നേരത്തെ കണ്ണുർ സർവ്വകലാശാലയിൽ തലശേരി എം.എൽ.എയായ എൻ.ഷംസീറിനു പിൻവാതിൽ നിയമനം ഹൈക്കോടതി തടഞ്ഞിരുന്നു ഇതിനു ശേഷമാണ് വീണ്ടും പിൻവാതിൽ നിയമനം നടത്താൻ സർവ്വകലാശാല അധികൃതർ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു ഓൺലൈൻ ഇൻ്റർവ്യൂ നിശ്ചയിച്ചിരുന്നത്.സംഭവ സമയത്ത് വി.സി വിട്ടിലുണ്ടായിരുന്നു. കെ.എസ്.യു നടത്തിയ സമരത്തിന് കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് ,ജില്ലാ വൈസ് പ്രസിഡൻ്റ് അഭിജിത്ത്, സി.ടിഫർഹാൻ മുണ്ടേരി, അൻസിൽ വാഴവളപ്പിൽ, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്ക്കർ, ഹരികൃഷ്ണൻ പാളാട്, ഉജ്യൽ പവിത്രൻ, സായന്ത് ടി. അതുൽ, എം.സി അക്ഷയ് കോവിലകം, സുഫൈൽ സുബൈർ, ചാൾസ് സണ്ണി എന്നിവർ നേതൃത്വം നൽകി.

ഇതിനിടെകണ്ണൂർ യൂണിവേഴ്സിറ്റിയിൽ ധ്യതിപ്പെട്ട് ബന്ധുനിയമനം നടത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനിയും ആവശ്യപ്പെട്ടു. കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റെടുക്കേണ്ടുന്ന ചുരുങ്ങിയ കാലയളവിനിടയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ധ്യതിപ്പെട്ട് ഭരണകക്ഷി നേതാവിന്റെ ഭാര്യയെ അക്കാഡമിക് സ്റ്റാഫ് കോളേജിൽ നിയമിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

കുറച്ച് കാലങ്ങൾക്ക് മുൻപ് ഇതേ വ്യക്തിയെ തന്നെ താൽക്കാലിക അധ്യാപികയായി സർവ്വകലാശാല പഠനവകുപ്പിലേക്ക് ക്രമരഹിതമായി നിയമിക്കുവാൻ വൈസ് ചാൻസിലർ കൂട്ടുനിന്നപ്പോൾ ഹൈക്കോടതി വിധി മൂലം നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല എന്ന വസ്തുത നിലനിൽക്കുകയാണ്. കാലിക്കറ്റ്‌, കാലടി, കേരള സർവ്വകലാശാലകളിൽ നടത്തിയത് പോലെ വീണ്ടും ഭരണകക്ഷി നേതാക്കളുടെ കുടുംബക്കാർക്ക് വേണ്ടി ബന്ധുനിയമനം നടത്തുവാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതും പ്രസ്തുത നിയമന കാര്യങ്ങൾ നിർത്തിവെക്കുവാനുമുള്ള നടപടികൾ കൈക്കൊള്ളുവാൻ വൈസ് ചാൻസിലർ തന്നെ തയ്യാറാകേണ്ടതുമാണ്.

കണ്ണൂർ സർവകലാശാല ആക്കാഡമിക് സ്റ്റാഫ് കോളേജിൽ അധ്യാപക നിയമനത്തിനു സർവ്വകലാശാല ക്രമരഹിതമായി തിടുക്കപ്പെട്ട് ഇപ്പോൾ വീണ്ടും നടപടി സ്വീകരിക്കുകയാണ്. ആകെ ലഭിച്ച അപേക്ഷയിൽനിന്നും 30പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തതിന്റെ ഭാഗമായി ഓൺലൈൻ ആയി ഇന്റർവ്യൂ നടത്തുവാനാണ് സർവ്വകലാശാല അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നത് മൂലം സർവ്വകലാശാലയിലെ പ്ലാൻ ഫണ്ട് പോലും തിരിച്ചെടുക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ ഇന്റർവ്യൂ നടത്തി ഭരണകക്ഷി നേതാവിന്റെ ഭാര്യക്ക് നിയമനം നല്കാൻ വൈസ് ചാൻസലർ ചട്ടവിരുദ്ധമായി കൂട്ട് നില്ക്കുന്നത് ശരിയല്ലെന്നും ധാർമ്മികമായും തത്വദീക്ഷയോട് കൂടിയും മാത്രമേ ഇത്തരം നിയമനങ്ങൾ നടത്താൻ അധികൃതർ ശ്രമിക്കേണ്ടത് എന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

cmsvideo
  Vattiyurkkavvu Poster controversy | Oneindia Malayalam

  English summary
  Protest against attempt to appoint Wife of AN Shamseer MLA in Kannur university,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X