Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരിലെ വ്യാപാരസ്ഥാപനത്തിലെ കവര്‍ച്ച: രണ്ടു പേര്‍ പിടിയില്‍, മുഖ്യപ്രതിക്കായി അന്വേഷണം

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച നടത്തി മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കാറമേലിലെ എം. അമീറലിയുടെ പയ്യന്നൂര്‍ നഗരത്തിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അല്‍ അമീന്‍ ട്രേഡേഴ്‌സില്‍ കഴിഞ്ഞ മാസം 14 ന് രാത്രിയില്‍ നടത്തിയ കവര്‍ച്ചാക്കേസിലെ പ്രതികളായ കാസര്‍കോട് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ.വിനോദ്(41) കയ്യൂര്‍ കണ്ടത്തിലമ്മ അറയുടെ സമീപ വാസിയും ഇപ്പോള്‍ തളിപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍(35) എന്നിവരെയാണ് പയ്യന്നൂര്‍ എസ്. ഐ എം.വി ഷിജുവും സംഘവും പിടികൂടിയത്.

kannur

അഖിലിനെ തളിപറമ്പില്‍ നിന്നും വിനോദിനെ വെളളിയാഴ്ച്ച വൈകുന്നേരം ആറേമുക്കാലിന് പയ്യന്നൂര്‍ പഴയബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. അല്‍ അമീന്‍ ട്രേഡേഴ്‌സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിലുള്‍പ്പെടെ കുത്തിതുറന്നാണ് പ്രതികള്‍ ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടയ്ക്ക, ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കൊപ്രാശേഖരം, അഞ്ച് ബോക്‌സ് വെളിച്ചെണ്ണ, തുടങ്ങി മൂന്ന് ലക്ഷം രൂപയോളം വരുന്ന സാധനങ്ങള്‍ മോഷ്ടിച്ചത്.

പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗാന്ധി പാര്‍ക്കിനടുത്തുളള ജ്യോതി സദനത്തിന് സമീപത്തെ ആക്രികടയില്‍ നിന്നും സംഭവദിവസം മോഷ്ടിക്കുകയും കവര്‍ച്ച ചെയ്ത സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവാനായി ഉപയോഗിക്കുകയും ചെയ്ത ഓട്ടോ ദിവസങ്ങള്‍ക്കു മുന്‍പ് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആക്രികട ഉടമയുടെ പരാതിയില്‍ കേസെടുത്തു അന്വേഷണം നടത്തിയ പൊലിസിന് സംഭവദിവസമായ മെയ് പതിനഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ ആക്രികടയില്‍ നിന്നും ഓട്ടോറിക്ഷ തളളിക്കൊണ്ടു പോവുന്ന സി.സി.ടി.വി ക്യാമറാദൃശ്യം ലഭിച്ചിരുന്നു.

സംഭവദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ മോഷണം നടന്ന വ്യാപാരസ്ഥാപനത്തിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കരികില്‍ ഷര്‍ട്ടിടാതെ നിന്ന ഒരാളെ കണ്ടതായുളള സെക്യൂരിറ്റിക്കാരന്റെ മൊഴിയും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരിവെളളൂര്‍ ആണൂരിലെ ആക്രികടയ്ക്കു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+