Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഒളിവ് ജീവിതം: കുടുംബത്തിന് സിപിഎം ബന്ധമില്ലെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച പിണറായിയിലെ സ്‌കൂള്‍ അധ്യാപികയ്ക്കും കുടുംബത്തിനും സി പി എമ്മുമായി ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. സി പി എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ദാസിനെ പിണറായിയില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ സാഹയിച്ച സ്‌കൂള്‍ അധ്യാപിക രേഷ്മയുടെ ഭര്‍ത്താവിന് സി പി എമ്മുമായി യാതൊരുവിധ ബന്ധവുമില്ല. പ്രവാസിയായ രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് പല കാര്യങ്ങളിലും ആര്‍ എസ് എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണ്. മുന്‍ പ്രവര്‍ത്തനങ്ങള്‍ ഓരോന്ന് എണ്ണിപ്പറഞ്ഞാണ് എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്നും എം വി ജയരാജന്‍ ആരോപിക്കുന്നു.

mvr

ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍ എസ് എസ് ബന്ധം വ്യക്തമാവും എന്നും എം വി ജയരാജന്‍ പറയുന്നു.

എന്നാല്‍ എം വി ജയരാജന്റെ ആരോപണങ്ങള്‍ തള്ളി രേഷ്മയുടെ കുടുംബം രംഗത്തെത്തി. രേഷ്മയുടെ സുഹൃത്ത് വഴിയാണ് നിജില്‍ ദാസിന് വീട് വാടകയ്ക്ക് നല്‍കിയത്. ഇയാള്‍ കൊലക്കേസ് പ്രതിയാണെന്ന് പോലും അറിയില്ലായിരുന്നു. രേഷ്മയോട് വീട് ആവശ്യപ്പെട്ടത് നിജില്‍ ദാസിന്റെ ഭാര്യയാണെന്നും കുടുംബം പറയുന്നു.

അതേസമയം, പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. വീട് അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിണറായിയിലെ പാണ്ട്യാല മുക്കിലുള്ള വീടിന് നേരെയാണ് ബോംബോറ്. ഗൂഢാലോചനക്കേസില്‍ പ്രതിയായ നിജിന്‍ ദാസിനെ കഴിഞ്ഞ ദിവസം ഈ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+