Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ സ്ഥാനാർത്ഥികളിൽ കേസുകളില്‍ കുറവ് സതീഷ് ചന്ദ്രന്: മുന്‍പില്‍ പി ജയരാജന്‍!!

കണ്ണൂര്‍: വടക്കന്‍കേരളത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറ്റവും കുറവ് കാസര്‍കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്റെ പേരില്‍. കാസര്‍കോട് നഗരത്തിലെ റോഡില്‍ മാര്‍ഗ തടസം സൃഷ്ടിച്ച് പൊതുവഴിയില്‍ പ്രകടനം നടത്തിയതിനാണ് രണ്ടു കേസുകള്‍ കാസര്‍കോട് മുനിസിപ്പല്‍ കോടതിയിലാണ് ഇതുനടക്കുന്നത്.

2016 ലും 2018 ലും നടന്ന സി.പി. എം പൊതു പ്രകടനവുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കണ്ണൂര്‍ പാര്‍ലമെന്റ് എല്‍.ഡി. എഫ് സ്ഥാനാര്‍ഥിയും സി. പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയുടെ പേരില്‍ 10 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതു മുഴുവന്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിനാണ്. ഈ കേസുകള്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റു കോടതിയുടെ പരിഗണനയിലുള്ളതാണ്.

Satheesh Chandran

സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും വടകര സ്ഥാനാര്‍ഥിയുമായ പി.ജയരാജന്റെ പേരില്‍ 11 കേസുകളുണ്ട്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസും ആര്‍. എസ്. എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസുമുള്‍പ്പെടെയുള്ള കേസുകളാണിത്. പയ്യന്നൂര്‍, ചക്കരക്കല്‍, കതിരൂര്‍, മയ്യില്‍, തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍, കണ്ണപുരം, തളിപ്പറമ്പ്, എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ജയരാജനെതിരേ കേസുകളുണ്ട്. കണ്ണൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന് രണ്ടു കേസുകള്‍ മാത്രമാണുള്ളത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+