കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗരോര്‍ജ വൈദ്യുതിയിലേക്ക് മാറാന്‍ നൂറ്റന്‍പതിലേറെ സ്ഥാപനങ്ങള്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഭാഗമാകും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സോളാര്‍ പദ്ധതിയുടെ ഭാഗമാകാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളും ആശുപത്രികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തയ്യാറാകുന്നു. അടുത്ത വര്‍ഷത്തോടെ സ്കൂളുകളടക്കം നൂറ്റന്‍പതിലേറെ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് മാറും. സ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നത് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുകയും അധിക വൈദ്യുതി കെെമാറുകയും ചെയ്യാം. ഇത് വരുമാനമുണ്ടാക്കാന്‍ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെവി സുമേഷ് അറിയിച്ചു.

<strong>കുട്ടിച്ചന്‍; കോട്ടയം നസീര്‍ സിനിമ മോഷ്ടിച്ചെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്</strong>കുട്ടിച്ചന്‍; കോട്ടയം നസീര്‍ സിനിമ മോഷ്ടിച്ചെന്ന ആരോപണവുമായി പ്രമുഖ സംവിധായകര്‍ രംഗത്ത്

സ്കൂളുകള്‍ക്കാണ് പദ്ധതി ഏറെ ഫലപ്രദമാകുക. കാരണം ക്ലാസുകള്‍ ഹൈടെക്ക് ആയോതോടെ ഉണ്ടാകുന്ന വൈദ്യുത ചെലവിന് പരിഹാരം കാണാന്‍ സാധിക്കും. ഇതോടെ വര്‍ധിച്ച ചെലവിന് തടയിടാനാകും ഒപ്പം അധിക വരുമാനവും നേടാം എന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 29 വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ 2017 18ല്‍ 5.59 കോടി രൂപയും 2018- 19ല്‍ 2.74 കോടി രൂപയുമാണ് കെഎസ്ഇബിക്ക് കൈമാറിയത്. 2019 20 കാലത്ത് 69.62 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.‍‍‍

solar-energy-12

പ്രവൃത്തി പൂര്‍ത്തീകരിച്ച സ്കൂളുകളുടെ ജില്ലാതല ഉദ്ഘാടനം എടയന്നൂര്‍ സ്കൂളില്‍ മന്ത്രി പി ജയരാജന്‍ നിര്‍വഹിക്കും. 61 കോടി വകയിരുത്തി ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നാളെ മന്ത്രി കെകെ ശൈലജ നിര്‍വഹിക്കും.

English summary
Schools and government offices shifting to solar electricity in kannur district, over 150 offices are shifting to solar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X