കണ്ണാടിപ്പറമ്പിനെ കണ്ണീരിലാഴ്ത്തി ഷഹാനയുടെ മരണം: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
മയ്യിൽ: കുട്ടിക്കാലം തൊട്ടെ പ്രകൃതിയോടും സഹജീവികളോടും അടങ്ങാത്ത അടുപ്പം പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു കണ്ണാടിപ്പറമ്പ് സ്വദേശിനിയായ ഷഹാന. സ്കുളിലെ ഇക്കോ ക്ളബ്ബുകളിലും നാട്ടിലെ പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു ഇവർ. വയനാട്ടിലും കുടകിലുമെല്ലാം പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ വിനോദ സഞ്ചാര സംഘത്തോടൊപ്പം പല തവണ അവരെത്തിയിരുന്നു. യാത്രയോടുള്ള പ്രിയം മരണത്തിലേക്കുള്ള യാത്രയായിത്തീരുന്നത് അപ്രതീ ക്ഷിതമായിട്ടാണ്. ഷഹാനയ്ക്ക് സംഭവിച്ച ദുരന്തം ഞെട്ടലോടെയാണ് കണ്ണുരിലെ കണ്ണാടിപ്പറമ്പ് ഗ്രാമവും ഉറ്റ ബന്ധുക്കളും കേട്ടത്.
യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനെച്ചൊല്ലി തർക്കം:ഈരാറ്റുപേട്ടയിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം
വിനോദ സഞ്ചാരത്തിനെത്തിയപ്പോൾ ശനിയാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
ശനിയാഴ്ച്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് അറിയുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മൃതദേഹത്തില്‍ മറ്റു പരിക്കുകളില്ല. ചെമ്പ്രമലയുടെ താഴ്‌വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടിയിരുന്നു. 8.14ഓടെ മേപ്പാടി സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഒരു ഏലത്തോട്ടമാണ് എളമ്പിലേരി എസ്റ്റേറ്റ്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ടെന്റില്‍ താമസിക്കുന്ന സൗകര്യമാണ് റിസോര്‍ട്ട് ഉടമകള്‍ ഒരുക്കിയിരിക്കുന്നത്.
മേപ്പാടി എളമ്പിലേരിയില്‍ ഷഹാനയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടിയതായി കളക്ടർ വ്യക്തമാക്കിയിരുന്നു. യുവതിയും സംഘവും താമസിച്ചിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം വയനാട് കലക്ടര്‍ അദീല അബ്ദുല്ലയാണ് നടപടിക്ക് ഉത്തരവിട്ടത്.
റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികാരികളും അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കിയ ടെന്റുകള്‍ക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശവുമാണ് ഇത്. ജില്ലയിലെ സമാന റിസോര്‍ട്ടുകളിലും പരിശോധന നടത്തും. പഞ്ചായത്ത്, വനംവകുപ്പ് അധികാരികളുമായി ചേര്‍ന്ന് സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു കളക്ടര്‍ പറഞ്ഞു.