എങ്ങനെ കൈകാര്യം ചെയ്യണമെന്ന കൃത്യമായ ബോധ്യമുണ്ട്; ബിജെപി നേതാവിന്റെ പ്രകോപന പ്രസംഗം
തലശേരി : പുന്നോലില്‍ ബി ജെ പി - സി പി എം സംഘര്‍ഷത്തിന് തുടര്‍ച്ചയായി സി പി എമ്മിനെതിരെ പ്രകോപനപരമായി സംസാരിക്കുന്ന വീഡിയോ പുറത്ത് . ബി ജെ പിയുടെ കൗണ്‍സിലര്‍ വിജേഷ് പ്രതിഷേധ പരിപാടിക്കിടെ പ്രസംഗിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത് .
Recommended Video
വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തില്‍ വച്ച് സി പി എമ്മിന്റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേര്‍ നേതൃത്വം നല്‍കിക്കൊണ്ട് നമ്മുടെ സഹപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് നമ്മുടെ പ്രപവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത് . നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ടെന്ന് ബി ജെ പി നേതാവ് പറഞ്ഞു .

എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സി പി എം നേതാക്കള്‍ക്ക് മനസിലാകും. പക്ഷേ, സമാധാനം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല. ജനങ്ങളുടെ മുന്നില്‍ ഇത് തുറന്നുകിട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നതെന്ന് ബി ജെ പി നേതാവ് പറഞ്ഞു.

അതേസമയം, ഹരിദാസിന്റെ കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞു. സി പി എമ്മിന്റേത് മുന്‍ ധാരണയോടെയുള്ള ആരോപണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഹരിദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ കൊലപാതകം ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതില്‍ ഒരു സംശയവുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളിയായ ഹരിദാസ് കടലില്‍ പോയി ജോലികഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിച്ചത്. പരോപകാരിയായ, കുടുംബത്തിന്റെ അത്താണിയായ പാവപ്പെട്ട ഒരു മത്സ്യ തൊഴിലാളിയെ വീട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിനുറുക്കി കൊല്ലാനായി കാത്തിരിക്കുകയായിരുന്നു ഫാസിസ്റ്റുകള്‍. ആര്‍ എസ് എസ് - ബി ജെ പി കാപാലികര്‍ അഭയ കേന്ദ്രമായ വീട്ടകങ്ങളില്‍ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിര്‍ദ്ദേശമാണ് ക്രിമിനലുകള്‍ നടപ്പിലാക്കുന്നതെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഈ കൊലപാതകം ആര്‍ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതില്‍ ഒരു സംശയവുമില്ല. കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയില്‍ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം അരുംകൊല നടത്തിയ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഹരിദാസിനെ ആര്‍ എസ് എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത് പ്രതിഷേധാര്‍ഹവും വേദനാജനകവുമായ സംഭവമാണെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടിന് സമീപത്ത് വച്ചാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ ഹരിദാസനെയും സഹോദരനെയും ആക്രമിച്ചത്. ക്രൂരവും പൈശാചികവുമായ ഈ കൊലപാതക രാഷ്ട്രീയം സംഘപരിവാരം അവസാനിപ്പിക്കണം. ഇത്തരം വിധ്വംസക രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. ഹരിദാസന്റെ കൊലപാതകത്തില്‍ അതിയായ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും, നാട്ടുകാരുടെയും, പാര്‍ട്ടി ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications