കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരി കടൽ പാലം കൂടുതൽ അപകടാവസ്ഥയിൽ: പ്രവേശന കവാടം മതിൽ കെട്ടി അടച്ചു

  • By Desk
Google Oneindia Malayalam News

തലശ്ശേരി: പൈതൃക നഗരിയായ തലശേരിയിലെ കടൽപ്പാലം അതീവ അപകടാവസ്ഥയിലെന്ന് വിദഗ്ദ്ധ പഠനസംഘം റിപ്പോർട്ട്.ഇതോടെ പാലത്തിലേക്കുള്ള തദ്ദേശിയരുടെയും മത്സ്യതൊഴിലാളികളുടെയും പ്രവേശനം നിഷേധിച്ചു. അപകട ഭീഷണിയിലായ തലശ്ശേരി കടൽപ്പാല കവാടം ഒരാൾ പൊക്കത്തിൽമതിൽ കെട്ടി അടച്ചിട്ടുണ്ട്.

താൽക്കാലിക വിലക്ക് നീക്കി കുവൈത്ത്: 21 മുതൽ വിദേശികള്‍ക്ക് പ്രവേശനം, ഇന്ത്യക്കാർക്ക് തിരിച്ചടിതാൽക്കാലിക വിലക്ക് നീക്കി കുവൈത്ത്: 21 മുതൽ വിദേശികള്‍ക്ക് പ്രവേശനം, ഇന്ത്യക്കാർക്ക് തിരിച്ചടി

തലശ്ശേരി കടൽ പാലം വിദേശ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടു ത്തി സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്താൻ മുബൈയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തിയിരുന്നു.മുബെെയിൽ നിന്നുള്ള രോഹിണി എൻറർപ്രൈസസ് കമ്പനിയുടെ സ്ട്രക്ചറൽ എഞ്ചിനിയർ അഹമ്മദ് കുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കടൽ പാലം സന്ദർശിച്ചത്. അടിയന്തിരമായി ചെയ്യേ ണ്ടുന്ന പ്രവർത്തികളെ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

bridge-161

അഡ്വ.എ. എൻ.ഷംസീർ എം.എൽ എ, കേരള മാരി ടൈം ബോർഡിൻ്റെ ചെയർമാൻ മാത്യു , ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉൾപെ ടെയുള്ളവർക്കൊപ്പമാണ് മുബെെയിലെ യു എസ് കമ്പനിയുടെ പ്രതിനിധി സംഘം എത്തിലെത്തിയത് .ഫൈബർ റീ ഇൻഫോ ഴ്ഫിസ് മെന്റ് ടെക്നോളജിയാണ് കടൽ പാലം ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തുന്നത്. പൈതൃകനഗരമായ തലശ്ശേരി ലെ ചരിത്ര സ്മാരകങ്ങളിൽ പ്രധാനമായ കടൽ പാലം 1910 ലാണ് നിർമ്മിച്ചത് -- ബ്രിട്ടിഷ് ഭരണകാലത്ത് മലയോര മേഖ ലകളിലുള്ള കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽ പാലം വഴിയാണ് പുറംകടലിൽ നങ്കൂര മിടുന്ന കപ്പലുകളിലേക്ക് എത്തിച്ചിരുന്നത്.

കാലപഴക്കം കാരണം ഇപ്പോൾ പാല ത്തിൻ്റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്തു നാശോന്മുഖമായി.- മുകളിലെ സ്ളാബുകളും തകർന്നുവീണു കൊണ്ടിരിപ്പാണ്.'ഇത് കാരണം സന്ദർശകരെ തടയാനാണ് പാലത്തിൻ്റെ പ്രവേശന കവാടം ഇപ്പോൾ മതിൽ കെട്ടി അടച്ചത് പൈതൃകനഗരിയായ തലശേരിയിലെ പ്രധാന സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് തലശേരിയിലെ കടൽപ്പാലം. കടലിലേക്ക് നീണ്ടുപോകുന്ന പാലത്തിൽ നിന്നും കടൽ കാറ്റേൽക്കാൻ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. വിദേശികൾ ഉൾപ്പെടെ തലശേരി കടൽപ്പാലം സന്ദർശിക്കാനെത്തുന്നുണ്ട്.

.

English summary
Thalassery sea bridge under threat, Entry restricted after the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X