Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയാസ്പദമായ പരിക്കുകളും മുറിവുകളുമില്ല; നവീൻ ബാബുവിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരിക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയോ​ഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

എ ഡി എം നവീൻ ബാബുവിനെ കൊലപ്പെടുത്തിയത് ആണെന്ന് സംശയിക്കാൻ കാരണങ്ങളില്ലെന്നും പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി. ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ് മോർ‌ട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴ, സാക്ഷി മൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമല്ല.

Deth

പ്രതി പി പി ദിവ്യയുടെയും കളക്ടറുടെയും പ്രശാന്തിന്റെടയും കോൾ ഡേറ്റ ശേഖരിച്ചു. കൂടാതെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത് കൊടേരി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ക്രിമിനൽ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടർന്നാണ് അന്വേഷണം നടത്തുന്നതെന്നും പഴുതുകൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ പുരോ​ഗതിയില്ലെന്ന ആരോപണം തെറ്റാണെന്നും ത്യവാങ്മൂലത്തിൽ പറയുന്നു.
കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
തൂങ്ങിമരണമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കൊല ചെയ്തതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇൻക്വസ്റ്റിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താൻ ആയിട്ടില്ല.
സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണാക തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ് ഐ ടി റിപ്പോർട്ട്, കോൾ ഡേറ്റ രേഖകളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെമന്നും പറയുന്നു.

ഇൻക്വിസ്റ്റ് സമയം അടുത്ത ബന്ധുക്കളുട സാന്നിധ്യം വേണമെന്ന് നിർബന്ധമില്ല. അഞ്ച് മണിക്കൂറിനുള്ളിൽ ഇൻക്വിസ്റ്റ് നടപടി പൂർത്തിയാക്കണമെന്ന് സർക്കാര‍് നിർദ്ദേശമുണ്ട്. പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ കണ്ണൂരിലെത്താൻ 12 മണിക്കൂർ സഞ്ചരിക്കണമെന്ന അടിസ്ഥാനത്തിൽ നവീൻ‌ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കളക്ടറേറ്റ് ഉദ്യോ​ഗസ്ഥനെ ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നുുവെന്നും പറയുന്വനു.

അതേ സമയം പോലീസിന്റെ സത്യവാങ്മൂലത്തിനെതിരെ വനീൻ ബാബുവിന്റെ കുടുംബം രം​ഗത്തെത്തി. പരിയാരം മെ‍ഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തരുതെന്നും കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ വെച്ച് നടത്തണമെന്നും കുടുംബം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+