Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ച മൊറാഴ സിപിഎം ബ്രാഞ്ച് സമ്മേളനം അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലെ മൊറാഴയില്‍ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ച ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്താനുള്ള സാധ്യത നീളുന്നു. പാര്‍ട്ടി സെക്രട്ടറിയുടെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളുടെയും നാടായ മൊറാഴയില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി അംഗങ്ങള്‍ സമ്മേളനം ബഹിഷ്‌കരിച്ചത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ മൊറാഴ ലോക്കല്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പാര്‍ട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജില്ലാ സെക്രട്ടറി എംവി ജയരാജനും അനുനയ നീക്കങ്ങളുമായി രംഗത്തുവന്നത്. നിലവിലെ സാഹചര്യത്തില്‍ മറ്റു ബ്രാഞ്ച് സമ്മേളനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി മോറാഴ ലോക്കല്‍ സമ്മേളനവും കഴിഞ്ഞതിനു ശേഷം മുടങ്ങിയ ബ്രാഞ്ച് സമ്മേളനം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

kannur

അതേസമയം സിപിഎമ്മിനെപ്പോലെ അച്ചടക്കവും സംഘടനാബോധവുമുള്ള ഒരു പ്രസ്ഥാനത്തിന്റെ ബ്രാഞ്ച് സമ്മേളനം രാഷ്ട്രീയേതരമായ കാരണത്താല്‍ മുടങ്ങിയത് ഇതുവരെ സംഭവിക്കാത്ത വിഷയമാണ്. ദേവര്‍കുന്ന് അങ്കണവാടിയിലെ വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും എതിരേ പരാതി ഉയര്‍ന്നപ്പോള്‍ പരിഹാരമെന്ന നിലയില്‍ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിന് രാഷ്ട്രീയ മാനം കൈവന്നതില്‍ യാതൊരു വിശദീകരണവും ഇതുവരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടില്ല. പ്രാദേശിക വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്ന ലോക്കല്‍ സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന സൂചനയുണ്ട്. കേരളത്തില്‍ പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭകളിലൊന്നാണ് ആന്തൂര്‍.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നാടുകുടിയായ ആന്തൂരില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ഗണ്യമായി കുറഞ്ഞത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച എംവി ഗോവിന്ദന് ഇടതുതരംഗമുണ്ടായിട്ടും ഭൂരിപക്ഷം കുറഞ്ഞത് സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പാര്‍ട്ടി തല അന്വേഷണവും നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+