Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടടയിലെ ബോംബേറ്: വെടിമരുന്ന് എത്തിച്ചു നല്‍കിയ മുഖ്യപ്രതി അറസ്റ്റില്‍

തലശേരി: കണ്ണൂര്‍ കോര്‍പറേഷനിലെ തോട്ടടയില്‍ വിവാഹപാര്‍ട്ടിക്ക് നേരെയുണ്ടായ ബോംബെറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.ഒളിവില്‍ പോയ അനൂപെന്ന അനുമാലിക്കാണ് അറസ്റ്റിലായത്. തോട്ടട പന്ത്രണ്ടുകണ്ടിയില്‍ വിവാഹസംഘത്തിന് നേരെ ബോംബെറ് നടത്തിയ ഏച്ചൂര്‍ സംഘത്തിന് ബോംബ്‌നിര്‍മിക്കാന്‍ വെടിമരുന്ന് നല്‍കിയത് അനൂപ് എന്ന അനുമാലിക്കാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എടക്കാട് പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തലശേരികോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് തോട്ടടപന്ത്രണ്ടുകണ്ടിയില്‍ വരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന വിവാഹസംഘത്തിനു നേരെ ബോംബെറുണ്ടായത്. സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുകൊല്ലപ്പെട്ടു. ഈകേസില്‍ ഇതോടെ പന്ത്രണ്ടു പേര്‍ അറസ്റ്റിലായി.

kannur

എടക്കാട് പൊലിസ് അന്വേഷിച്ച കേസില്‍ കുറ്റപത്രംസമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വിവാഹവീട്ടില്‍ പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നെത്തിയ യുവാക്കളും തമ്മിലുണ്ടായ തര്‍ക്കവും മര്‍ദ്ദനവും ബോംബെറില്‍ കലാശിച്ചത്. ഏച്ചൂര്‍ സംഘമെറിഞ്ഞ ബോംബ് ഇവരുടെ കൂടെയുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് ജിഷ്ണു തല്‍ക്ഷണം തന്നെ മരണമടഞ്ഞു.കൊല്ലപ്പെട്ട ജിഷ്ണുവും ബോംബെറിഞ്ഞ കേസിലെ പ്രതികളും ഡി.വൈ. എഫ്. ഐ, സി.പി. എം പ്രവര്‍ത്തകരാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.അസി.സിറ്റി പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് കേസ് അന്വേഷണം നടത്തിയത്. ശാസ്ത്രീയമായ അന്വേഷണത്തിലും സാഹചര്യതെളിവിന്റെഅടിസ്ഥാനത്തിലുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+