ഒടുവിൽ നറുക്കൂവീണത് ടിഒ മോഹനന്: കണ്ണൂർ കോർപ്പറേഷൻ മേയറുടെ കാര്യത്തിൽ ധാരണയായി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി ടി ഒ മോഹനനെ തിരഞ്ഞെടുത്തു. യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിൽ ഒന്നിലധികം പേരുകൾ മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നതിനാൽ വോട്ടെടുപ്പ് നടത്തിയാണ് മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ കണ്ണൂർ കോർപ്പറേഷനിലെ കക്ഷി നേതാവ് കൂടിയായിരുന്നു ടി ഒ മോഹനൻ. മേയർ സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരുന്ന മുൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷ്, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളത്. അതേ സമയം മാർട്ടിൻ ജോർജ് അവസാന ഘട്ടത്തിൽ പിൻവാങ്ങിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വോട്ടെടുപ്പിലൂടെ
കോൺഗ്രസിലെ മേയർ തർക്കം നിലനിൽക്കുന്നതിനിടെ നടന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ടി ഒ മോഹനനെ മേയറാക്കാനുള്ള തീരുമാനം. യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതിനാല്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് വോട്ടെടുപ്പിലൂടെയാണ് മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്.

പിൻവാങ്ങിയെന്ന്
കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടിഒ മോഹനന്‍ മേയര്‍ സ്ഥാനം ഉറപ്പിച്ചത്. കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടിഒ മോഹനന്‍. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അവസാനഘട്ടത്തില്‍ പിന്‍വാങ്ങിയതോടെയാണ് ടിഒ മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം.

11 അംഗങ്ങളുടെ പിന്തുണ
രഹസ്യബാലറ്റ് വഴിയായിരുന്നു മേയറെ തിരഞ്ഞെടുത്തത്. മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോള്‍ പി കെ രാഗേഷിന് കിട്ടിയത് കിട്ടിയത് ഒന്‍പത് വോട്ടാണ്. ഇതോടെ കോൺഗ്രസിലെ വൻ അനിശ്ചിതത്വമാണ് ഒഴിവായത് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന് ഉറപ്പായിരിക്കെ മാർട്ടിൻ ജോർജ് ഡിസിസി പ്രസിഡന്റാകുമെന്നാണ് സൂചന.

ജനസേവന രംഗത്ത്
ഏച്ചുർ സ്വദേശിയായ ടി ഒ മോഹനൻ കണ്ണൂരിലെ ചാല ഡിവിഷനിൽ നിന്നും ജനവിധി തേടിയ ടി ഒ മോഹനൻ ആയിരത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. നേരത്തെ കെഎസ്യു സംസ്ഥാന ഭാരവാഹിയായും കണ്ണുർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദളിലെ രാജേഷ് മന്ദമ്പേത്തിനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോഹനൻ തോൽപ്പിച്ചത്. കണ്ണൂർ കോടതിയിലെ അഭിഭാഷകനാണ്. കെ സുധാകരവിഭാഗത്തിലെ പ്രമുഖ നേതാക്കളിലൊരാളായ ടി.ഒ മോഹനൻ ഡി.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.

പ്രതിസന്ധി
കഴിഞ്ഞ ദിവസം കെപിസിസി തിരുവനന്തപുത്ത് യോഗം വിളിച്ചു ചേർത്തെങ്കിലും കണ്ണൂരിലെ കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല. നാല് നേതാക്കളുടെ പേരാണ് മേയർ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. നാലുപേരും സുധാകരവിഭാഗക്കാരയതാണ് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി ഒ മോഹനൻ, സുരേഷ് ബാബു എളയാവൂർ.മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരാണ് ജയിച്ചവരിൽ പ്രമുഖർ. ഇതിൽ മാർട്ടിൻ ജോർജും സുരേഷ് ബാബു എളയാവൂരും പാർലമെന്ററി രംഗത്ത് പുതുമുഖങ്ങളാണ്. ഇവർ പിന്നീട് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ഭരണപരിചയം ഏറെയുള്ളവരാണ് ടി ഒ മോഹനനും പികെ രാഗേഷും

യുഡിഎഫിനൊപ്പം
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന ഏക കോർപ്പറേഷനാണ് കണ്ണൂർ. കണ്ണൂർ കോർപ്പറേഷനിലെ 34 ഡിവിഷനുകളിൽ വിജയിച്ചാണ് യുഡിഎഫ് കോർപ്പറേഷനിൽ ഭരണമുറപ്പിച്ചത്. കോർപ്പറേഷനിലെ 34 ഡിവിഷനുകളിലും വിജയിക്കുമെന്നായിരുന്നു എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 19 ഇടത്ത് വിജയിക്കാൻ മാത്രമാണ് മുന്നണിക്ക് കഴിഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് ആര് വരുമെന്നത് സംബന്ധിച്ചത് യുഡിഎഫിനുള്ളിൽ തർക്കം ഉയർന്നിരുന്നു. കഴിഞ്ഞ യുഡിഎഫിന് 27 സീറ്റും എൽഡിഎഫിന് 27 സീറ്റും വിമതന് ഒരും സീറ്റും ലഭിച്ചതിനാൽ പലപ്പോഴും ഭരണപ്രതിസന്ധി നിലനിന്നിരുന്നു. എന്നാൽ ഇത്തവണ പ്രതിസന്ധിയില്ലാതെ തന്നെ യുഡിഎഫിന് കണ്ണൂർ നഗരസഭ ഭരിക്കാനാവുമെന്നതാണ് ഏറെ ആശ്വാസകരമാവുന്നത്.
സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ 8 പേര് ബിജെപിക്ക് പുറത്ത്; നേതാക്കള്‍ സിപിഎമ്മിലേക്കെന്ന് സൂചന