Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിന്‍ തീവെപ്പുകേസ്: പ്രതിയെ തിരിച്ചറിയാന്‍ മുഖ്യസാക്ഷിയുടെ തെളിവെടുത്തു

മട്ടന്നൂര്‍: കോഴിക്കോട് ഏലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പു സംഭവത്തിലെ മുഖ്യ സാക്ഷി റാസിഖിന്റെ മട്ടന്നുരിലെ പാലോട്ടുപളളിയിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തി. കേസിലെ പ്രതി ഷാറൂഖ് സെയ്ഫ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് പ്രതി ഇയാള്‍ തന്നെയാണോയെന്ന് ഉറപ്പിക്കാനായി കേരള പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം റാസിഖിന്റെ മട്ടന്നൂര്‍ നഗരസഭയിലെ ഇരിട്ടി റോഡിലെ പാലോട്ടു പള്ളിയിലെ വീട്ടിലെത്തിയത്.

ട്രെയിനില്‍ തീ ആളിപടര്‍ന്നതിന്റെ പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ച പാലോട്ടുപളളി സ്വദേശിനിയായ റഹ്‌മത്തിന്റെ അടുത്ത ബന്ധു കൂടിയാണ് റാസിഖ്. കോഴിക്കോട് നിന്നും സഹോദരി ജസീലയുടെ മകള്‍ രണ്ടു വയസുകാരിഷഹ്റയെ കൊണ്ടുവരുന്നതിനാണ് റഹ്‌മത്ത് റാസിഖിനെയും കൂട്ടി കോഴിക്കോട്ടേക്ക് പോയത്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിലെ മുഖ്യ സാക്ഷി റാസിഖായതു കൊണ്ടാണ് പ്രതിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച്ച രാവിലെ തന്നെ റാസിഖിന്റെ വീട്ടിലെത്തിയത്.

SHAROOK

സംഭവത്തില്‍ പൊള്ളലേറ്റ റാസിഖ് ആശുപത്രി വിട്ടു കഴിഞ്ഞ ദിവസമാണ് മട്ടന്നൂര്‍ പാലോട്ടു പള്ളിയിലെ സ്വന്തം വീട്ടിലെത്തിയത്. കൈയ്യില്‍ പെട്രോള്‍ കുപ്പിയുമായി കംപാര്‍ട്ട്മെന്റിലെത്തിയ ഷാറുഖ് സെയ്ഫിന്റെ രേഖാ ചിത്രം റാസിഖിന്റെ സഹായത്തോടെയാണ് പൊലീസ് തയ്യാറാക്കിയത്. ഇതാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായിച്ചത്.

അക്രമത്തിനിടെ ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന റാസിഖിന്റെ മൊഴിയും നിര്‍ണായകമായി. ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരനാണ് തീവെച്ചതെന്ന റാസിഖിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്.രത്നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പ്രതി ഷഹറൂഫ് സെയ്ഫി പിടിയിലാകുന്നത്. പൊലീസ് പിടികൂടിയ ചിത്രങ്ങള്‍ ഇയാളുടെത് തന്നെയാണെന്ന് റാസിഖ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുവരുമെന്നാണ്. വിവരം സംഭവത്തിനു ശേഷം കണ്ണുര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി അവിടെ നിന്നും മംഗളൂരു വഴി മഹാരാഷ്ട്രയിലേക്ക് പോയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കേരളത്തിലേക്ക് കൊണ്ടു വരുന്ന പ്രതിയെ റാസിഖ് ഉള്‍പ്പെടെയുളള ദൃക്സാക്ഷികളുടെ മുന്‍പില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന സൂചന. സഹോദരിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്നും നോമ്പുതുറന്ന് വരുന്ന വഴിക്കാണ് റഹ്‌മത്തും കുഞ്ഞും റാസിഖും അക്രമത്തിനിരയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+